• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചലച്ചിത്ര മേളയ്ക്കെതിരെയുള്ള വിമർശനങ്ങൾ വ്യക്തിപരമായ താൽപര്യങ്ങളാൽ : കമൽ

 • By Desk

കണ്ണൂർ: ഐഎഫ്എഫ്കെ മേളയ്ക്കെതിരെ ആരോപണങ്ങളിൽ ശക്തമായി പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കണ്ണൂർ സ്വദേശിയായ യുവ

സംവിധായകൻ ടി ദീപേഷ് കഴിഞ്ഞ ദിവസമുയർത്തിയ വിമർശനങ്ങൾ പ്രതികരണം അർഹിക്കുന്നതല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് സര്‍വേയിലെ ഒരു വിഭാഗത്തില്‍ ബിജെപിയും മുന്നില്‍;രണ്ടാമത് യുഡിഎഫ്,എല്‍ഡിഎഫ് ഏറെ പിന്നില്‍

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ സർക്കാരിനെ അട്ടിമറിക്കുന്നതാണെന്ന ദീപേഷിന്റെ വാദം പരിശോധിക്കേണ്ടത്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് കമൽ വ്യക്തമാക്കി. ഏതു കാലത്ത് ഭരിച്ച സർക്കാരുകളും അക്കാദമിയിലും ചലച്ചിത്ര മേളയിലും രാഷ്ട്രീയം കലർത്തിയിട്ടില്ല. സംവിധായകൻ ടി. ദീപേഷ് എന്തടിസ്ഥാനത്തിലാണ് ഇത്തരം ഗൗരവകരമായ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

ഈ കാര്യം പരിശോധിക്കേണ്ടത് അക്കാദമിയല്ല സർക്കാരാണ്. ഐ എഫ് എഫ് കെ മേളയുടെ ഉള്ളടക്കം 25 വർഷമെത്തിയപ്പോഴും പിൻതുടരാൻ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. മേളയെ കുറിച്ച് ജനാധിപത്യപരമായി വിമർശിക്കാനും പ്രതിഷേധിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും ഒരിക്കലും തടയാൻ പാടില്ല. സംവാദങ്ങളും വിമർശനങ്ങളുമുണ്ടാകുമ്പോഴാണ് മേളയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നത്. എന്നാൽ ചിലർ വിമർശനമെന്ന പേരിൽ വ്യക്തിപരമായ ചില താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കമൽ ആരോപിച്ചു. ഇത്തരം സ്ഥാപിത താൽപര്യങ്ങൾക്കു മുൻപിൽ ഒരിക്കലും അക്കാദമി വഴങ്ങില്ല.

ചലച്ചിത്ര മേളയിലേക്ക് സിനിമ സെലക്ട് ചെയ്യപ്പെടാത്ത സംവിധായകരാണ് വെറുതെ വിവാദമുണ്ടാക്കുന്നതെന്ന് കമൽ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംവിധായകൻ ടി. ദീപേഷ് മേളയക്കെതിരെ യുയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. മറുപടി അർഹിക്കാത്ത വിമർശനങ്ങളാണ് അദ്ദേഹമുയർത്തിയത്. നേരെത്ത ജൂറി അംഗമായിരുന്നു ദീപേഷ് അന്ന് ചലച്ചിത്ര മേളയ്ക്കും അക്കാദമിക്കുമെതിരെ വിമർശനമുണ്ടായിരുന്നില്ല. ഇക്കുറി ദീപേഷിന്റെ ചിത്രം മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ഇതോടെ വിമർശനവും തുടങ്ങി. ആരുടെയെങ്കിലും സ്വാർത്ഥ താൽപര്യം സംരക്ഷിക്കേണ്ട ബാധ്യത അക്കാദമിക്കില്ലെന്നും കമൽ പറഞ്ഞു. സലിം അഹമ്മദിന്റെ കാര്യവും ഇതു തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദേശം മേള നടക്കുന്ന തലശേരിക്കടുത്തെ മട്ടന്നുരിലാണ് തലശേരിയിൽ നടക്കുന്ന മേളയിലേക്ക് അദ്ദേഹത്തെ നേരിട്ട് വിളിച്ചതാണ്. തിരുവനന്തപുരത്താണ് താമസമെങ്കിലും ഞാൻ കൊടുങ്കല്ലുകാരാനായാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. നമ്മുടെ ദേശം അതാണ് . സലീം കുമാർ ഉയർത്തിയ വിവാദങ്ങൾ ഇപ്പോൾ വേണ്ടായിരുന്നുവെന്ന് ഇപ്പോൾ അദ്ദേഹത്തിന് തന്നെ തോന്നി കാണുമെന്നും കമൽ പറഞ്ഞു.

ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിഷയങ്ങളെ രാഷ്ട്രീയ വത്കരിക്കുകയാണ് ചെയ്തത്. ഈ ചലച്ചിത്ര മേളകൾക്കും അക്കാദമിക്കും ഭാവിയിൽ ഗുണം ചെയ്യില്ല. അക്കാദമി മേളയുമായി ബന്ധപ്പെട്ട് യാതൊരു രാഷ്ട്രീയവും നോക്കാറില്ല. സിബി മലയിൽ വളരെക്കാലമായി അക്കാദമിയിൽ അംഗത്വമുള്ളയാളാണ് ഓരോരുത്തർക്കും അവരവരുടെ വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. അക്കാദമി അതു പരിഗണിക്കുന്നില്ല. സിബി മലയിൽ നല്ല സിനിമയെടുത്ത് പ്രൂവ് ചെയ്തയാളാണ്. അദ്ദേഹം രാഷ്ട്രീയപരമായി പറഞ്ഞ അഭിപ്രായങ്ങൾ അക്കാദമി പരിഗണിക്കുന്നില്ലെന്നും കമൽ പറഞ്ഞു. നാല് മേഖലകളിലായി സംഘടിപിക്കുന്ന ഐ.എഫ്.എഫ്.കെയുടെ തലശേരി പതിപ്പിന് 23 ന് വൈകുന്നേരം ആറു മണിക്ക് മന്ത്രി എ.കെ ബാലൻ തിരിതെളിയിക്കും.

മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി, കഥാകൃത്ത് ടി.പത്മനാഭൻ . അക്കാദമിവൈസ് ചെയർ പേഴ്സൻ ബീനാപോൾ, എ.എൻ ഷംസീർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചിത്രമായി ജാസ്മിലസബാനിക് സംവിധാനം ചെയ്ത ബോസ്നിയൻ ചിത്രം കൊവിഡ് ഐഡ പ്രദർശിപ്പിക്കും. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ ചിത്രീകരിക്കുന്നതാണ് ചിത്രം. കൊവിഡ് പരിശോധനയിൽ നെഗറ്റീവായ വരെ മാത്രമേ ലിബർട്ടി തീയേറ്റർ കോംപ്ളക്സിൽ പ്രവേശിപ്പിക്കുകയുള്ളുവെന്ന് കമൽ അറിയിച്ചു.

cmsvideo
  ഐഎഫ്എഫ്കെ ഉദ്ഘാടന വിവാദം: സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് കമൽ

  വടക്കൻ കേരളത്തിൽ ആദ്യമായെത്തുന്ന ചലച്ചിത്ര മേളയ്ക്ക് ചലച്ചിത്ര പ്രേമികളിൽ നിന്നും വൻ സ്വീകരണമാണ് ലഭിക്കുന്നത്. പ്രതിനിധികൾക്കുള്ള ആന്റിജൻ ടെസ്റ്റ് ടൗൺഹാളിൽ നടത്തി. നാലു കൗണ്ടറുകളിലായി 1500 പേരാണ് പരിശോധന നടത്തുന്നത്. 46 രാജ്യങ്ങളിൽ നിന്നുള്ള 80 സിനിമകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. സമകാലികലോക സാഹചര്യങ്ങൾ പ്രതിപാദിക്കുന്ന 22ലോക സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഏഴു സിനിമകളും പ്രദർശിപ്പിക്കും. വാർത്താ സമ്മേളനത്തിൽ കമലിനൊപ്പം വി.കെ ജോസഫ് , പ്രദീപ് ചൊക്ളി എന്നിവരും പങ്കെടുത്തു.

  English summary
  Director Kamal respond to criticisms over IFFK
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X