സി.പി. എം സംസ്ഥാനസെക്രട്ടറിയുടെ നാട്ടില്‍ അഞ്ചുനേതാക്കള്ക്കെതിരെ അച്ചടക്ക നടപടി
കണ്ണൂര്‍: സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സി.പി.എമ്മില്‍ അച്ചടക്കനടപടി. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മണ്ഡലമായ തളിപറമ്പിലാണ് കൂട്ടനടപടി സ്വീകരിച്ചത്. എതോടെ തളിപറമ്പില്‍ സി.പി. എമ്മിനകത്തുണ്ടായ സാമ്പത്തിക ക്രമക്കേട് പാര്ട്ടിക്കുപുറത്തെക്കും ചര്‍ച്ചയായിരിക്കുകയാണ്.
തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന തളിപറമ്പ് ഏരിയാകമ്മിറ്റിയോഗം ആരോപണ വിധേയരായ അഞ്ചുപേരെ ശാസിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അന്നേ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ചേര്‍ന്ന തളിപറമ്പ് ടൗണ്‍ ബ്രാഞ്ച് യോഗത്തിലും ആറുമണിക്ക് ചേര്‍ന്ന ലോക്കല്‍ ജനറല്‍ ബോഡിയോഗത്തിലും ഈക്കാര്യം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.
സി.പി. എം തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്, മുന്‍ ലോക്കല്‍സെക്രട്ടറി എം. സന്തോഷ്, ലോക്കല്കമ്മിറ്റിയംഗങ്ങളായ എം.ലത്തീഫ്, ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ടി. ആര് ശിവന് എന്നിവരുടെ പേരിലാണ് നടപടിയെടുത്തത്. തളിപറമ്പ് ജീവകലാകേന്ദ്രം, കൈരളി ഹോട്ടല്‍, ലോക്കല്‍കമ്മിറ്റി ഓഫീസ് എന്നിവയാണ് പാര്‍ട്ടി നേതൃത്വം പരിശോധിച്ചത്.

കണക്കില്‍ ഏറെ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാകമ്മിറ്റിയും നിര്‍ദ്ദേശിച്ചിരുന്നു. തളിപറമ്പിന്റെ ചുമതലയുളള ടി.കെ ഗോവിന്ദന് ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട. എന്നാല്‍ പിന്നീട് ഏരിയാകമ്മിറ്റിയോഗം നടപടി ലഘൂകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയോഗത്തില്‍ സി. എം കൃഷ്ണനും ലോക്കല്‍ കമ്മിറ്റി യോഗത്തിലും ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലും സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനുമാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ഏരിയാകമ്മിറ്റി നേരിട്ടാണ് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയോഗം വിളിച്ചത്. കെ.ബിജുമോന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രാഞ്ച് അംഗങ്ങളില്‍ ചിലര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. സി.പി. എം കൃഷ്ണന്, പുല്ലായിക്കൊടി ചന്ദ്രന് എന്നിവരാണ് മേല്‍കമ്മിറ്റിയില്‍ നിന്നും പങ്കെടുത്തത്.
ജീവകലാകേന്ദ്രം നടത്തിയ അഞ്ചുലക്ഷത്തിന്റെ ചിട്ടിയില്‍ നിന്നും അഞ്ചുലക്ഷം രൂപ പാര്‍ട്ടി നേതാവ് വായ്പയെടുത്ത വിഷയം അന്നേ പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. അന്ന് കോമത്ത് മുരളീധരന് നേതൃത്വത്തിലുളള സമയത്താണ് വിഷയം ചര്‍ച്ച ചെയ്തത്. കെ. എം ലത്തീഫില്‍ നിന്നും പുല്ലായിക്കൊടി ചന്ദ്രണം പണം വാങ്ങിയെന്നായിരുന്നു പരാതി.
അന്വേഷണം മുറുകിയപ്പോള്‍ അങ്ങനെയൊരു പണം താന്‍ കൊടുത്തിട്ടില്ലെന്ന് ലതീഫ് പറഞ്ഞതോടെയാണ് നടപടി അവസാന നിമിഷത്തില്‍ ഒഴിവായത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ ചില വീഴ്ച്ചകള്‍ വന്നതായി പാര്‍ട്ടിക്ക് ബോധ്യപ്പെടുകയായിരുന്നു. ചിട്ടിയില്‍ ക്രമക്കേട് നടത്തിയതിനാണ് പുല്ലായിക്കൊടി ചന്ദ്രന്, എം. സന്തോഷ്, വി. പി സന്തോഷ്, കെ. എ ലത്തീഫ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്.
ലോക്കല്‍ ജനറല്‍ ബോഡിയോഗത്തില്‍ കെ.ബിജുമോന് അധ്യക്ഷനായി. യോഗഹില് ചോദ്യങ്ങളോ ഉത്തരങ്ങളോ ചര്ച്ചകളോയുണ്ടായിരുന്നില്ല, യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടുകളിലും പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെടാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നല്കി നടപടിയെടുത്ത കാര്യം വിശദീകരിച്ചു യോഗം പിരിയുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications