മലയോരമേഖലയില്‍ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു; കേര കര്‍ഷകര്‍ക്ക് ഇരുട്ടടി
കേളകം: ജില്ലയിലെ മലയോര മേഖലയില്‍ തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു. തൈത്തെങ്ങുകളിലടക്കം തെങ്ങോലകള്‍ മഞ്ഞനിറനിറത്തിലാവുകയാണ്. മഞ്ഞളിപ്പിനൊപ്പം തന്നെ കീടങ്ങളുടേയും അക്രമണത്താല്‍ തെങ്ങോലകള്‍ കരിയുകയും ചീയുകയും ചെയ്യുന്നു. കുമിള്‍ രോഗം ബാധിക്കുകയും കൂമ്പുചീയലും കാണുന്നുണ്ട്. മലയോര മേഖലയിലെ കേളകം, കൊട്ടിയൂര്‍, അടക്കാത്തോട് കണിച്ചാര്‍, കൊളക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമായതായി കേരകര്‍ഷകര്‍ പറയുന്നു.
മണ്ണിലെ ധാതു ലവണങ്ങളുടേയും മൂലകങ്ങളുടേയും ഘടനയില്‍ വന്നിരിക്കുന്ന മാറ്റമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കൃഷിവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് ഓലകളിലെ മഞ്ഞ നിറത്തിനു കാരണം. ബോറോണിന്റെ കുറവ് തേങ്ങ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോറോണ്‍ അളവിലുണ്ടാകുന്ന മാറ്റം മച്ചിങ്ങ പൊഴിയുന്നതു വര്‍ധിപ്പിക്കുന്നു.

കാല്‍സ്യത്തിന്റെ കുറവ് തെങ്ങിന്റെ വളര്‍ച്ചയെ തടയുന്നുണ്ട്. ഉത്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്ക്കൊപ്പം തേങ്ങയുടെ വിലയില്‍ ഇടിവു സംഭവിച്ചതും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃഷിഭവനുകള്‍ വഴി ഈ മൂലകങ്ങളും കുമ്മായവും തുടങ്ങിയവ സബ്സിഡി നിരക്കില്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
തേങ്ങയ്ക്കു വിലകുറഞ്ഞതോടെ തെങ്ങിന് പരിപാലനം കുറയുന്നത് രോഗം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് കണിച്ചാര്‍ കൃഷി ഓഫീസര്ചൂണ്ടിക്കാണിച്ചു. മണ്ണിലെ മൂലകങ്ങള്‍ കുറയുന്നതാണ് മഞ്ഞളിപ്പിന്റെ കാരണങ്ങളിലൊന്ന്. മൂലകങ്ങളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷത്തില്‍ 500 ഗ്രാം മഗ്നീഷ്യം, 50 ഗ്രാം ബോറോണ്‍, രണ്ടു കിലോ വരെ കുമ്മായം 50 കിലോ ജൈവവളങ്ങള്‍ എന്നിങ്ങനെ നല്‍കുന്നത് നല്ലതാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇവ ചെയ്യുന്നതിന് അനുയോജ്യമെന്നാണ് കാര്‍ഷിക വിദഗ്ദ്ധരുടെ അഭിപ്രായം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications