കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയോരമേഖലയില്‍ തെങ്ങുകള്‍ക്ക് മഞ്ഞളിപ്പ് രോഗം പടരുന്നു; കേര കര്‍ഷകര്‍ക്ക് ഇരുട്ടടി

  • By Desk
Google Oneindia Malayalam News

കേളകം: ജില്ലയിലെ മലയോര മേഖലയില്‍ തെങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു. തൈത്തെങ്ങുകളിലടക്കം തെങ്ങോലകള്‍ മഞ്ഞനിറനിറത്തിലാവുകയാണ്. മഞ്ഞളിപ്പിനൊപ്പം തന്നെ കീടങ്ങളുടേയും അക്രമണത്താല്‍ തെങ്ങോലകള്‍ കരിയുകയും ചീയുകയും ചെയ്യുന്നു. കുമിള്‍ രോഗം ബാധിക്കുകയും കൂമ്പുചീയലും കാണുന്നുണ്ട്. മലയോര മേഖലയിലെ കേളകം, കൊട്ടിയൂര്‍, അടക്കാത്തോട് കണിച്ചാര്‍, കൊളക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമായതായി കേരകര്‍ഷകര്‍ പറയുന്നു.

 നാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വക നാഥനില്ലാ പടയായി കോണ്‍ഗ്രസ്; യോഗം വിളിച്ച് വ്യത്യസ്തര്‍, സുപ്രധാന തീരുമാനങ്ങള്‍ എഐസിസി വക

മണ്ണിലെ ധാതു ലവണങ്ങളുടേയും മൂലകങ്ങളുടേയും ഘടനയില്‍ വന്നിരിക്കുന്ന മാറ്റമാണ് രോഗബാധയ്ക്ക് കാരണമെന്നാണ് കൃഷിവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നതാണ് ഓലകളിലെ മഞ്ഞ നിറത്തിനു കാരണം. ബോറോണിന്റെ കുറവ് തേങ്ങ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോറോണ്‍ അളവിലുണ്ടാകുന്ന മാറ്റം മച്ചിങ്ങ പൊഴിയുന്നതു വര്‍ധിപ്പിക്കുന്നു.

coconut

കാല്‍സ്യത്തിന്റെ കുറവ് തെങ്ങിന്റെ വളര്‍ച്ചയെ തടയുന്നുണ്ട്. ഉത്പാദനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയ്‌ക്കൊപ്പം തേങ്ങയുടെ വിലയില്‍ ഇടിവു സംഭവിച്ചതും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃഷിഭവനുകള്‍ വഴി ഈ മൂലകങ്ങളും കുമ്മായവും തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ നല്‍കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

തേങ്ങയ്ക്കു വിലകുറഞ്ഞതോടെ തെങ്ങിന് പരിപാലനം കുറയുന്നത് രോഗം വര്‍ധിക്കാന്‍ ഇടയാക്കുന്നുവെന്ന് കണിച്ചാര്‍ കൃഷി ഓഫീസര്‍ചൂണ്ടിക്കാണിച്ചു. മണ്ണിലെ മൂലകങ്ങള്‍ കുറയുന്നതാണ് മഞ്ഞളിപ്പിന്റെ കാരണങ്ങളിലൊന്ന്. മൂലകങ്ങളുടെ കുറവ് പരിഹരിക്കാന്‍ വര്‍ഷത്തില്‍ 500 ഗ്രാം മഗ്‌നീഷ്യം, 50 ഗ്രാം ബോറോണ്‍, രണ്ടു കിലോ വരെ കുമ്മായം 50 കിലോ ജൈവവളങ്ങള്‍ എന്നിങ്ങനെ നല്‍കുന്നത് നല്ലതാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇവ ചെയ്യുന്നതിന് അനുയോജ്യമെന്നാണ് കാര്‍ഷിക വിദഗ്ദ്ധരുടെ അഭിപ്രായം.

English summary
Disease affecting coconut tree, setback to farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X