കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയില്‍ ഭാഗ്യവാനെ ചൊല്ലി തര്‍ക്കം: സമ്മാനത്തുക മരവിപ്പിക്കാന്‍ ലോട്ടറിവകുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറി മണ്‍സൂണ്‍ ബംബറിന്റെ സമ്മാനര്‍ഹനെച്ചൊല്ലി തര്‍ക്കം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയുടെ പരാതിയിന്മേല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതോടെ സമ്മാനത്തുക നല്‍കുന്നത് ലോട്ടറി വകുപ്പ് മരവിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ഹരിയാണയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾഹരിയാണയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ

നേരത്തെ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനര്‍ഹമായ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ടിക്കറ്റ്. അജിതന്‍ അത് കാനറാ ബാങ്കിന്റെ പുതിയ തെരു ശാഖയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരേ കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുനിയന്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.

lott

ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് തന്റെ കൈവശമുണ്ടടായിരുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്. ടിക്കറ്റെടുത്തയുടന്‍ ലോട്ടറിക്ക് പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. എന്നാല്‍ ചിലര്‍ ടിക്കറ്റ് തട്ടിയെടുത്ത് കൈക്കലാക്കിയ ശേഷം തന്റെ പേര് മായിച്ച് കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തുവെന്നുമാണ് പരാതി. അതേസമയം പറശിനിക്കടവിലെ ചില ഉന്നതര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റൊരാളില്‍ നിന്നും സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങി എന്ന പ്രചരണവും നിലനില്‍ക്കുന്നുണ്ട്.. ഇതിന് പിന്നാലെ മുനിയന്റെ പരാതി കൂടി വന്നതോടെ പൊലിസ് അന്വേഷണം തുടങ്ങി. ടിക്കറ്റ് വില്‍പ്പന നടത്തിയ ഏജന്റില്‍ നിന്നും തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്‌നകുമാര്‍ മൊഴിയെടുത്തു.

English summary
Dispute over winner of monsoon bumber lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X