ധർമ്മശാലയിലെ എഞ്ചിനീയറിങ് കോളേജിൽ കഞ്ചാവ് വിതരണം; രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു
തളിപറമ്പ്: ധര്‍മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടു പേരെ വിദ്യാര്‍ത്ഥികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തളികാരി ഹൗസില്‍ എം പ്രവീണ്‍(23) കോള്‍മെട്ട ചേനമ്പത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തു തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഇവരില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 5.2 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. പറശിനിക്കടവ് പാമ്പുവളര്‍ത്ത് കേന്ദ്രത്തിന് സമീപത്തെ എന്‍ജിനിയറിങ് കോളേജ് മെന്‍സ് ഹോസ്‌റ്റല്‍ വളപ്പില്‍ പ്രവേശിച്ച കഞ്ചാവ് വില്‍പനക്കാരെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പിടികൂടിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇവരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപറമ്പ് സിഐ ബെന്നിലാല്‍ എസ്ഐമാരായ പി റഫീഖ്, ജയ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് എത്തിയത്.

സിപി.ഒ അരുണ്‍,റൂറല്‍ എസ്‌പി കെ ഹേമലതയുടെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സെഫ് അംഗങ്ങള്‍, എന്നിവരടങ്ങുന്ന പൊലിസ് സംഘവും റെയ്‌ഡിൽ പങ്കെടുത്തു. നേരത്തെ ധര്‍മശാലയിലെ എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതായി വ്യാപകമായ പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ലഹരിവിരുദ്ധ കൂട്ടായ്മയും കോളേജ് അധികൃതരും ജാഗ്രത ശക്തമാക്കുന്നതിനിടെയാണ് കഞ്ചാവ് വില്‍പനക്കാര്‍ അതീവരഹസ്യമായി കാംപസിലെ ഹോസ്‌റ്റലില്‍ എത്തിയത്.
പിടിയിലായവര്‍ മൊത്ത കഞ്ചാവ് വിതരണക്കാരെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ എന്‍ജിനിയറിങ് കോളേജില്‍ മാത്രമല്ല മറ്റിടങ്ങളിലും മയക്കുമരുന്നും കഞ്ചാവും ലഹരിവസ്തുക്കളും വിതരണം ചെയ്തിരുന്നുവെന്നാണ് സൂചന. പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കാന്‍ കണ്ണൂര്‍ റൂറല്‍ എസ്‌പി ഹേമലതയുടെ നേതൃത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്‌സൈസുമായി ചേര്‍ന്ന് റെയ്‌ഡ് ശക്തമാക്കാനാണ് തീരുമാനം.












Click it and Unblock the Notifications