കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിൽ ദിവ്യകാരുണ്യ ഭവനിലെ ഭക്ഷ്യവിഷബാധ: ഒരു അന്തേവാസി കൂടി മരിച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് ഒടുവള്ളിതട്ട് ചുണ്ടക്കുന്നിലെ ദിവ്യകാരുണ്യ ഭവനില്‍ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി മരിച്ചു.. ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കാരുണ്യ ഭവനത്തിലെ അന്തേവാസിയായ മോഹനന്‍ (92) ആണ് മരിച്ചത്. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് കാരുണ്യ ഭവനത്തില്‍ തിരിച്ചെത്തിയെങ്കിലും ബുധനാഴ്ച്ച രാത്രി അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരികെയെത്തിക്കുന്നതിന് മുമ്പെയായിരുന്നു മരണം.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രികേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി

ഇതോടെ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ 30-ന് രാത്രിയാണ് കാരുണ്യ ഭവനില്‍ ഭക്ഷ്യവിഷബാധയേറ്റത്. പിറ്റേന്ന് രാവിലെ ആന്ധ്രാപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) മരണപ്പെട്ടിരുന്നു. പുറത്തു നിന്നും എത്തിച്ച് അന്തേവാസികള്‍ക്ക് നല്‍കിയ നെയ്ച്ചോറും ചിക്കന്‍ കറിയും കഴിച്ചതാണ് ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയത്. സംഭവത്തില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

kannurmap-

സമീപത്തെ സ്‌കൂളില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം തയ്യാറാക്കിയത്. ഭക്ഷണം കഴിച്ച ചില പൂര്‍വ വിദ്യാര്‍ഥികളും അന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഏതാനും പേരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

English summary
Divyakarunya Bhavan native dies after food poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X