Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ രാഷ്ട്ര രക്ഷാ മാർച്ചിൽ ഉദ്ഘാടകരായി ചെന്നിത്തലയും ഡി.കെ ശിവകുമാർ പങ്കെടുക്കും

കണ്ണൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എംപി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ചിൽ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും പങ്കെടുക്കും. വ്യാഴാഴ്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും മാർച്ച് തുടങ്ങും ഉച്ചയ്ക്ക് 2.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് സ്‌റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.

ksudhakaran-

സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട് പൂർണമായും ശരിയാണ്. യോജിച്ച പ്രക്ഷോഭം വേണമെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അർഹതയുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്ന പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബിജെപി വോട്ടു കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു. ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+