Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്‍ നാളെ എത്തും; മുങ്ങിയത് കൂലിപ്പണിക്കല്ല.. ഇക്കാര്യത്തിന്

ഇസ്രായേലിലെ ജോലി സാധ്യതകളെ കുറിച്ച് ബിജു കുര്യന്‍ നിരന്തരം അന്വേഷിച്ചതായി സംഘാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതായത്

BIJU

കണ്ണൂര്‍: കേരളത്തിലെ കാര്‍ഷിക സംഘത്തിനൊപ്പം ഇസ്രായേലില്‍ പോയ ശേഷം കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തും. ഇസ്രായേലിലെ ബിജു കുര്യനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്ന് സര്‍ക്കാരിന്റെ മുന്‍കൈയില്‍ ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുന്നതിനായി ഇസ്രായേലിലേക്ക് കര്‍ഷക പ്രതിനിധി സംഘത്തെ അയച്ചിരുന്നു.

ഇതില്‍ ബിജു കുര്യനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഫെബ്രുവരി 16 ന് രാത്രി ഏഴ് മണിയോടെ ബിജു കുര്യനെ കാണാതായി. ടെല്‍ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെര്‍സ്ലിയ എന്ന നഗരത്തില്‍ പ്രതിനിധി സംഘം അത്താഴത്തിന് നിര്‍ത്തിയപ്പോഴാണ് ബിജു കുര്യന്‍ മുങ്ങുന്നത്. കൂടെയുള്ളവര്‍ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടിലേക്ക് വിളിച്ച ബിജു കുര്യന്‍ തന്നെ അന്വേഷിക്കേണ്ട എന്നും സുരക്ഷിതനാണ് എന്നും അറിയിക്കുകയായിരുന്നു.

ബിജുവിനെ സഹായിക്കുന്നവരും കുടുങ്ങും

ബിജുവിനെ സഹായിക്കുന്നവരും കുടുങ്ങും

ഇസ്രായേലില്‍ സാധാരണ ജോലിക്ക് പോലും പതിനായിരങ്ങള്‍ കൂലിയായി ലഭിക്കുമെന്നും ഇതില്‍ ആകൃഷ്ടനായാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയത് എന്നും കൂടെയുള്ളവര്‍ പറഞ്ഞിരുന്നു. സര്‍ക്കാരും ഈ വാദം അംഗീകരിച്ചിരുന്നു. എന്നാല്‍ ബിജു കുര്യനെതിരെയും അദ്ദേഹത്തെ സഹായിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിജു മുങ്ങിയത് ഇക്കാര്യത്തിന്

ബിജു മുങ്ങിയത് ഇക്കാര്യത്തിന്

ഇതിന് പിന്നാലെയാണ് ബിജു കുര്യന്‍ തിരിച്ച് വരാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇസ്രയേലിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. സംഘത്തില്‍ നിന്ന് വിട്ടതിന് ശേഷം അദ്ദേഹം ആദ്യം ജറുസലേം പര്യടനം നടത്തി. പിറ്റേന്ന് ബെത്ലഹേമിലേക്കും പോയി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാപ്പ് പറഞ്ഞ് ബിജു

മാപ്പ് പറഞ്ഞ് ബിജു

ബെത്ലഹേമില്‍ ഒരു ദിവസം ചെലവഴിച്ച ശേഷം സംഘത്തിനൊപ്പം ചേരാനായിരുന്നു പദ്ധതി. എന്നാല്‍ ഇദ്ദേഹത്തെ കൂടാതെ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു എന്നാണ് വൃത്തങ്ങള്‍ പറയുന്നത്. താനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ബിജു കുര്യന്‍ കൃഷിമന്ത്രി പി പ്രസാദ് ഉള്‍പ്പെടെയുള്ളവരോട് മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ഉച്ചയോടെ ബിജു കുര്യന്‍ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കും.

നാളെ എത്തും

നാളെ എത്തും

ബഹ്‌റൈന്‍ വഴി കേരളത്തിലേക്ക് നാളെ പുലര്‍ച്ചെയോടെ എത്താനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബിജു കുര്യനുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല എന്നും ദി ഹിന്ദു പറയുന്നു. സംസ്ഥാനത്ത് നിന്ന് പോയ ഔദ്യോഗിക സംഘത്തിലെ ഒരാളുടെ തിരോധാനം സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ഇചയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+