കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശസ്ത്രക്രിയക്കിടെ ഡോക്ടർ നഴ്‌സിന്റെ വിരല്‍ ഡോക്ടര്‍ തല്ലിയൊടിച്ചു: ഡോക്ടറെ പുറത്താക്കി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ നഴ്‌സിന്റെ വിരല്‍ ഡോക്ടര്‍ തല്ലിയൊടിച്ചു. ശസ്ത്രക്രിയാ ഉപകരണം കൊണ്ടുള്ള അടിയേറ്റ നഴ്‌സിന്റെ രണ്ടുവിരലുകളുടെ എല്ലുകള്‍ പൊട്ടി. ഇവര്‍ രണ്ടുവിരലിലും പ്ലാസ്റ്ററിട്ടു ചികിത്സാര്‍ഥം അവധിയില്‍ പ്രവേശിച്ചു. ഡോക്ടറുടെ അക്രമത്തില്‍ പ്രതിഷേധിച്ച് പരിയാരത്ത് നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും നേതൃത്വത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇവര്‍ പ്രശ്‌നം ആരോഗ്യമന്ത്രിയെ വിളിച്ചറിയിച്ചതനുസരിച്ച് സര്‍ജന്‍ ഡോ.കുഞ്ഞമ്പുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.


ചൂടാവും ഡോക്ടർ

ചൂടാവും ഡോക്ടർ

മികച്ച സര്‍ജനെന്നു പേരെടുത്ത ഡോ.കുഞ്ഞമ്പു ജോലിക്കിടയില്‍ അമിതമായി ചൂടാവുന്ന പ്രകൃതക്കാരനാണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ജൂനിയര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് ഇരകള്‍. ശസ്ത്രക്രിയക്കിടെ അശ്രദ്ധ കാട്ടുന്നുവെന്നു തോന്നുമ്പോള്‍ നഴ്‌സുമാരെ പരസ്യമായി തെറിവിളിക്കുന്നത് ഡോക്ടറുടെ ശീലങ്ങളിലൊന്നാണ്. എന്നാല്‍ അതിഭയം കാരണം ഈക്കാര്യം ഇതുവരെ പരാതിയായി ഉയര്‍ന്നു വന്നിട്ടില്ല. ഇതുകൂടാതെ ചികിത്സയില്‍ പ്രവേശിക്കുന്ന രോഗികളുടെ ബന്ധുക്കളും ഡോക്ടറുടെ നാവിന്റെ ചൂട് അറിയാറുണ്ട്.

 ചോദ്യങ്ങൾ ചൊടിപ്പിക്കുമെന്ന്

ചോദ്യങ്ങൾ ചൊടിപ്പിക്കുമെന്ന്


ഇവര്‍ അസുഖത്തെപ്പറ്റി ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഡോക്ടറെ ചൊടിപ്പിക്കാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അടിയേറ്റു വിരല്‍ മുറിഞ്ഞ നഴ്‌സും ഓപ്പറേഷന്‍ തീയേറ്ററില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരും മറ്റു നഴ്‌സിങ് അസിസ്റ്റന്റുമാരും കുഞ്ഞമ്പുവിന്റെ തെറിയില്‍ കുളിക്കാറുണ്ട്. പരസ്യമായാണ് ഡോക്ടര്‍ ഇവര്‍ക്കു നേരെ കയര്‍ക്കാറുള്ളത്. എന്നാല്‍ കുഞ്ഞമ്പു ഡോക്ടറോടുള്ള ഭയം കാരണം തങ്ങള്‍ ഈക്കാര്യം പുറത്തുപറയാറില്ലെന്നു മറ്റു നഴ്‌സുമാര്‍ പറയുന്നു.

മറ്റു ഡോക്ടര്‍മാരും മോശക്കാരല്ല

മറ്റു ഡോക്ടര്‍മാരും മോശക്കാരല്ല


പരിയാരം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അക്ഷരാര്‍ഥത്തില്‍ നാഥനില്ലാക്കളരിയായിരിക്കുകയാണ്.ഒരുവിഭാഗം ഡോക്ടര്‍മാരും വകുപ്പുമേധാവികളും ചേര്‍ന്നുള്ള കോക്കസ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ പൂര്‍ണമല്ലാത്തതിനാല്‍ ആരോഗ്യവകുപ്പിന്റെ ശ്രദ്ധ ഈക്കാര്യത്തില്‍ വേണ്ടത്ര പതിയുന്നില്ലെന്നാണ് പരാതി.സി.പി. എം നേതൃത്വം നല്‍കുന്ന യൂനിയനുകളാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ ഭരണം നിയന്ത്രിക്കുന്നത്. യൂനിയന്‍ നേതാക്കള്‍ക്കും ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്കും യാതൊരുവിധ നിയന്ത്രണവുമില്ല.

 ഡോക്ടർമാരെ അപമാനിക്കൽ

ഡോക്ടർമാരെ അപമാനിക്കൽ

എന്നാല്‍ തങ്ങളുടെ യൂണിയനില്‍പ്പെട്ട നഴ്‌സുമാരും ഡോക്ടര്‍മാരുടെ അപമാനിക്കലിനു ഇരയാവുന്നുണ്ടെന്നു ഭരണകക്ഷി യൂനിയന്‍ നേതാക്കള്‍ പറയുന്നു. ഈ വിഷയത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും തമ്മില്‍ ശീതസമരത്തിലാണ്. മറ്റു ഡോക്ടര്‍മാരും തങ്ങളെ അടിമകളെപ്പോലെയാണ് കാണുന്നതെന്നു നഴ്‌സുമാര്‍ ആരോപിക്കുന്നു. എന്നാല്‍ പരാതി നല്‍കിയിയാലുള്ള ഭവിഷ്യത്ത് ഓര്‍ത്താണ് പലരും കൊടിയ അപമാനങ്ങള്‍ സഹിക്കുന്നത്.

യൂണിയന് അമർഷം

യൂണിയന് അമർഷം

ഡോക്ടര്‍ കുഞ്ഞമ്പുവിനെപ്പോലെ ഏറിയോ കുറഞ്ഞോയാണ് മറ്റു ഡോക്ടര്‍മാര്‍ തങ്ങളോട് പെരുമാറുന്നതെന്നു ഇവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ യൂനിയന്‍ കടുത്ത അമര്‍ഷത്തിലാണ്. ഇതോടെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. പ്രഥമ ദൃഷ്ടാ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെയാണ് ഡോ.കുഞ്ഞമ്പുവിനെതിരെ മന്ത്രി കെ. കെ ശൈലജ നടപടി സ്വീകരിച്ചത്.

English summary
Doctor attacks nurse, Doctor removes from the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X