കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ: രോഗ ബാധിതനെ ചികിത്സിച്ച ഡോക്ടറെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

ചെറുപുഴ: പെരിങ്ങോത്ത് ദുബായിൽ നിന്നെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ ചികിത്സിച്ച കാങ്കോലിലെ ഡോക്ടറെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ദുബായിൽ നിന്നെത്തിയ പ്രവാസിയുടെ അമ്മയും ഭാര്യയും മകനും ആശുപത്രിയിൽ നിരീക്ഷണത്താലാണ്. ഇദ്ദേഹത്തിനെ ചികിത്സിച്ച ഡോക്ടർ രോഗി വീണതിനെ തുടർന്ന് പിടിച്ചെഴുന്നേൽപ്പിച്ചിരുന്നു. രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവർ, കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ അമ്മാവൻ എന്നിവരും നിരീക്ഷണത്തിലാണ്. ഇദ്ദേഹം ക്ഷേത്ര കമ്മിറ്റി പിരിവിനു പോയ വീട്ടുകാരും കർശനനിരീക്ഷണത്തിലാണ്.

രജിത്തിന്റെ മാപ്പിന് 'വിലയില്ല'; ബിഗ് ബോസിൽ നിന്ന് രജിത് കുമാർ ശരിക്കും പുറത്തായി; 'ആർമി'കുടുങ്ങി!!രജിത്തിന്റെ മാപ്പിന് 'വിലയില്ല'; ബിഗ് ബോസിൽ നിന്ന് രജിത് കുമാർ ശരിക്കും പുറത്തായി; 'ആർമി'കുടുങ്ങി!!

അഞ്ച് പേർ കാസർഗോഡ് സ്വദേശികൾ

അഞ്ച് പേർ കാസർഗോഡ് സ്വദേശികൾ


കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ വിമാനത്തിൽ യാത്ര ചെയ്തവരിൽ അഞ്ച് പേർ കാസർകോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൊറോണ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായിൽ നിന്നും നാട്ടിലേക്ക് എത്തിയവരാണ് ഇവർ. മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന്റെ എസ് ജി-54 വിമാനത്തിലാണ് ഇവർ എത്തിയത്. ഇയാൾക്കൊപ്പം എത്തിയ ഒരാൾ ആരോഗ്യവകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരായി.

15 പേർ നിരീക്ഷണത്തിൽ

15 പേർ നിരീക്ഷണത്തിൽ

കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അടക്കം നാലുപേരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനുമായി നേരിൽ സമ്പർക്കം പുലർത്തിയ അമ്മ, ഭാര്യ, കുട്ടി എന്നിവരാണ് ഐസൊലേഷൻ വാർഡിലുള്ളത്. കൊറോണ സ്ഥിരീകരിച്ച വ്യക്തിയടക്കമുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ഇയാളുമായി പ്രാഥമിക ബന്ധം പുലർത്തിയ അമ്മാവൻ, ബന്ധുക്കൾ, ടാക്സി ഓടിച്ച ആൾ അടക്കം 15-പേർ വീട്ടുനിരീക്ഷണത്തിലാണ്.

ജില്ലയിൽ 226 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ 226 പേർ നിരീക്ഷണത്തിൽ

ആറുപേർ ദുബായിയിൽ ഇദ്ദേഹത്തോടൊപ്പം മുറിയിൽ താമസിച്ചവരാണ്. ഇവരിലൊന്നും ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ല. ജില്ലയിൽ 226 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 26 പേർ ആശുപത്രിയിലും 200 പേർ വീടുകളിലുമാണുള്ളത്. കൊറോണ രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരുമായി ബന്ധപ്പെട്ടവരെ (സെക്കൻഡറി) സംബന്ധിച്ച മാപ്പും തയ്യാറാക്കിക്കഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടല്‍. നിലവില്‍ പെരിങ്ങോം സ്വദേശിയെ സഞ്ചരിച്ച റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.

സമ്പർക്കം പുലർത്തിയവർ

സമ്പർക്കം പുലർത്തിയവർ

രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരേയും സെക്കന്‍ഡറിയിലുള്ളവരേയും പ്രത്യേകം അടയാളപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് ഇതു സംബന്ധിച്ച്കലക്ടറുടെ നേതൃത്വത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തര യോഗം കലക്ടേറ്റില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ ഡിഎംഒ യുടെ നേതൃത്ത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരേയും സെക്കന്‍ഡറിയിലുള്ളവരേയും പ്രത്യേകം അടയാളപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് ഇതു സംബന്ധിച്ച്കലക്ടറുടെ നേതൃത്വത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തര യോഗം കലക്ടേറ്റില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ ഡിഎംഒ യുടെ നേതൃത്ത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

 വ്യാജന്മാർക്ക് പണി വരുന്നു

വ്യാജന്മാർക്ക് പണി വരുന്നു

കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. പയ്യന്നൂർ സഹകരണാശുപത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. പരിയാരത്തും ഒരു കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്.

English summary
Doctor who treats Coronavirus patient shifted to isolation ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X