Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം, രോഗികള്‍ വലഞ്ഞു

doctor1-

കണ്ണൂര്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്കില്‍ കണ്ണൂരിലെ രോഗികളും വലഞ്ഞു. വെളളിയാഴ്ച്ച രാവിലെ പണിമുടക്ക് അറിയാതെ ആശുപത്രിയിലെത്തിയവരാണ് വലഞ്ഞത്. മലയോര മേഖലയില്‍ നിന്നടക്കം നിരവധി സാധാരണക്കാരാണ് സമരം അറിയാതെ പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും ജില്ലാ ആശുപത്രിയിലും വിവിധ താലൂക്ക് ആശുപത്രിയികളിലുമെത്തിയത്. അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവിടെയും രണ്ടു ഡോക്ടര്‍മാത്രമാണുണ്ടായിരുന്നത്

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഡ്യൂട്ടിയിലുളള 14 ഡോക്ടര്‍മാരില്‍ രണ്ടു ഡോക്ടര്‍മാത്രമാണ് ഒ.പി, ജനറല്‍ വിഭാഗത്തില്‍ രോഗികളെ പരിശോധിച്ചത്. ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെകുറിച്ചു അറിയാതെ രോഗികളും ഹെല്‍ത്ത് കാര്‍ഡിനുമായെത്തിയവരും മടങ്ങി. പണിമുടക്കില്‍ കണ്ണൂര്‍ജില്ലയിലെ ഏകസര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവര്‍ത്തനവും സ്തംഭിച്ചു. കാഷ്വാലിറ്റിമാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.

രാവിലെ കുറച്ചു സമയം ഒ.പി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒ.പിയിലെ ഡോക്ടര്‍മാരും സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് പണിമുടക്കി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണിവരെ പണിമുടക്കുമെന്ന് നേരത്തെ ഐ. എം. എ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരള ഗവ. പോസ്റ്റ് ഗ്വാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍, എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.

പണിമുടക്കിയ ഡോക്ടര്‍മാര്‍ ഐ. എം. എ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ.ബാബുരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയില്‍ ഇരുന്നൂറിലേറെ അക്രമണങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുണ്ടാതെന്നു അദ്ദേഹം പറഞ്ഞു. ഈയിടെ കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. ആശുപത്രി സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. എന്നാല്‍ പൊലിസിന്റെ മുന്‍പില്‍വെച്ചു ആക്രമണം നടന്നിട്ടും അതില്‍ ഇടപെടുകയോ പ്രതികളെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഐ. എം. എ ജില്ലാ ചെയര്‍മാന്‍ ഡോ. ലളിത് സുന്ദരം അധ്യക്ഷനായി. ഡോ.മുഹമ്മദലി, രാജ് മോഹന്‍, സുരേന്ദ്രബാബു, അനീഷ് രവി, രവീന്ദ്രനാഥ്, സുല്‍ഫിക്കര്‍ അലി, ജിതിന്‍,സുനില്‍, മിനി ബാലകൃഷ്ണന്‍, വി.സുേേര്, മാധവന്‍, സല്‍മത്ത്, കെ.വി ബാബു എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ ബാലകൃഷ്ണ പൊതുവാള്‍, കെ.വി. ബാബു, മുകുന്ദന്‍ നമ്പ്യാര്‍, ശശിധരന്‍, ജയകൃഷ്ണന്‍ നമ്പ്യാര്‍, ഒ.ടി.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+