കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഫോടകവസ്തു കടിച്ചോടിയ വളർത്തുനായ പൊട്ടിച്ചിതറി: സംഭവം കണ്ണൂരിൽ, വിശദമായ അന്വേഷണത്തിന് പോലീസ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സ്‌ഫോടക വസ്തു കടിച്ച വളര്‍ത്തുനായ പൊട്ടിത്തെറിച്ചു തല്‍ക്ഷണം കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലർച്ചെ തില്ലങ്കേരിക്കടുത്ത കാര്‍ക്കോടാണ് സംഭവം. വീട്ടുകാർകെട്ടഴിച്ചു വിട്ടതിനെ തുടര്‍ന്ന് നായ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തില്‍ എത്തിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ശബ്ദം കേട്ട് എത്തിയ വീട്ടുടമ നായ പൊട്ടിച്ചിതറിയ നിലയില്‍ കാണുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ നായയുടെ ശരീരാവശിഷ്ടങ്ങൾ ചിന്നിത്തെറിച്ച നിലയിലാണ് കണ്ടെത്തിയത്. 'തോട്ടത്തിൽ സൂക്ഷിച്ച ബോംബോ, കാട്ടു പന്നികളെ തുരത്താന്‍ ഉപയോഗിക്കുന്ന പന്നിപ്പടക്കമോ ആണ് ഉഗ്രസ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

അയോധ്യ കേസിൽ ലീഗിന്റെ നിലപാടിനോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ല: അബ്ദുള്ളക്കുട്ടിഅയോധ്യ കേസിൽ ലീഗിന്റെ നിലപാടിനോട് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കില്ല: അബ്ദുള്ളക്കുട്ടി

സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇതിനിടെ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകൾക്ക് വെട്ടേൽക്കുന്ന സംഭവങ്ങൾ വ്യാപകമായിരിക്കുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പഴയങ്ങാടി, തോട്ടട, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുനായകൾക്ക് വ്യാപകമായി വെട്ടേൽക്കുകയാണ്. കഴുത്തിനും പിൻ കാലിലുമാണ് ഇവയ്ക്ക് ആഴത്തിൽ വെട്ടേൽക്കുന്നത്.

dog-157

ചോര വാർന്നൊലിച്ച് വ്രണം പേറി നടക്കുന്ന തെരുവുനായ്ക്കൾ കണ്ണൂരിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾക്ക് ഇതിൽ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവർ രാത്രി കാലം നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ബൈക്കുകളിലെത്തുന്ന സംഘം തെരുവുനായകളെ വെട്ടി പരുക്കേൽപിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത്തരം ദൃശ്യങ്ങൾ റോഡരികിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് ഒന്നും ലഭിച്ചിട്ടില്ല. ഇരുൾ വീണ സ്ഥലങ്ങളിൽ നിന്നാണ് മിക്കവാറും നായകൾക് വെട്ടേൽക്കുന്നത്.

English summary
Dog killed with bomb like material in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X