വിയോജിപ്പു പ്രകടിപ്പിക്കുന്ന മുതിര്‍ന്ന എഴുത്തുകാരെ അസഭ്യംപറയരുത്: എം. മുകുന്ദന്‍
കണ്ണൂര്‍: മുതിര്‍ന്ന് എഴുത്തുകാര്‍ പറയുന്ന കാര്യങ്ങളില്‍ പുതിയ എഴുത്തുകാര്‍ സഹിഷ്ണുത കാണിക്കണമെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. ഡി.സി ബുക്സ് 48ാം വാര്‍ഷികവും 24ാമത് ഡി.സി കിഴക്കേമുറി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്‍. ഇപ്പോഴുള്ള കാലത്തില്‍ എഴുത്തിന്റെ രീതികള്‍ മാറുന്നുണ്ട്. എന്നാല്‍ പുതിയ എഴുത്തിനെ കുറിച്ചു അഭിപ്രായം പറയുന്ന മുതിര്‍ന്ന എഴുത്തികാരെ അസഭ്യം പറയരുത്. ഗുരസഥാനീയരായ എഴുത്തുകാര്‍ പലപ്പോഴും ഇപ്പോഴുള്ള എഴുത്തിന്റെ രീതികള്‍ മാറുന്നത് കാണുന്നില്ല. എന്നാല്‍ അവരെ അക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും എം മുകുന്ദന്‍ പറഞ്ഞു.

ഇപ്പോള്‍ വായനയുടെ രീതി മാറിയിട്ടുണ്ട്. നേരത്തെ പുസ്തങ്ങള്‍ തേടി വായനക്കാര്‍ പോയിരുന്നുവെങ്കില്‍ ഇപ്പോള്‍ വായനക്കാരെ പുസ്തകങ്ങള്‍ തേടി ചെല്ലേണ്ട അവസ്ഥയാണ്. കേള്‍ക്കാനും കൂടിയുള്ളതായി വായനമാറിയിട്ടുണ്ട്. പഴയകാലത്ത് വായനക്കാര്‍ കൂടുതലായിരുന്നുവെങ്കിലും അലസവായനക്കാരായിരുന്നു കൂടുതലെന്നും മുകുന്ദൻ പറഞ്ഞു.
പുതിയ തലമുറയിലെ എഴുത്തുകാര്‍ ഓടുകയാണ്. 85 മുതല്‍ 90 വയസ് വരെയുള്ള ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്ക് അതുപോലെ ഓടാന്‍ കഴിയില്ല. വലിയ എഴുത്തുകാര്‍ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നവരാണ്. എന്നാല്‍ സാഹിത്യത്തിനു നല്ല കാലമാണെങ്കിലും വിമര്‍ശനവും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യം വളരണമെങ്കില്‍ പുസ്‌കമെഴുതിയതു കൊണ്ടു മാത്രം കാര്യമില്ല. അതിന്റെ തുടര്‍പ്രവൃത്തികള്‍ നടക്കേണ്ടതുണ്ട്. പുസ്തകങ്ങള്‍ വായനക്കാരെ തേടിപ്പോകുന്ന കാലമാണിത്. മുമ്പൊക്കെ വലിയ ഭാഷകളാണു സാഹിത്യത്തിന്റെ ഗതിവികതികള്‍ നിര്‍ണയിച്ചിരുന്നത്. ഇന്നു ചെറിയ പ്രദേശങ്ങളില്‍ നിന്നാണു സാഹിത്യം ഉണ്ടാകുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു.
എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. 'മാര്‍ക്സ്, ഗാന്ധി, അംബേദ്കര്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രൊഫ. ബി. രാജീവന്‍ പ്രഭാഷണം നടത്തി. ഡി.സി ബുക്സ് മാനേജിങ് പാര്‍ട്ട്ണര്‍ രവി ഡി.സി, ജിസാ ജോസ്, വിനോയ് തോമസ്, ആര്‍. രാജശ്രീ, ഷീലാ ടോമി സംസാരിച്ചു.












Click it and Unblock the Notifications