കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെമ്പരിക്കയിലെ ഡോണ്‍ തസ്‌ലീം വധം: കാര്‍ കണ്ണൂരില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായി തെളിഞ്ഞു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍കോട് ചെമ്പരിക്ക സ്വദേശി ഡോണ്‍ തസ്‌ലീം എന്നറിയപ്പെടുന്ന സി എം മുഹ്തസമീനെ(40) കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു വര്‍ഷം നീണ്ട ഗൂഡാലോചന നടന്നുവെന്ന് പൊലിസ്. തസ്‌ലീമിന്റെ മൃതദേഹം കണ്ടെടുത്ത കാര്‍ കണ്ണൂര്‍ സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഒരാളില്‍ നിന്നും കാര്‍ വാടകയ്‌ക്കെടുത്ത സംഘം കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതു നഷ്ടപ്പെട്ടതായി ഇയാള്‍ പൊലിസില്‍ അന്നു തന്നെ പരാതിയും നല്‍കിയിരുന്നു.ഈ കാര്‍ പല കൈകള്‍ മറിഞ്ഞ് തസ്‌ലീമിന്റെ കൈവശമെത്തിയതായാണ് കരുതുന്നത്. തസ്‌ലിമിത് പൈവെളിഗെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ തലവനു കൈമാറിയതായാണ് പൊലിസ് കരുതുന്നത്.

ബെഹറയുടെ ഡിജിപി പട്ടം തെറിക്കുമോ? കേസെടുക്കാമെന്ന് ചട്ടം, നല്‍കിയത് 33 ലക്ഷം രൂപബെഹറയുടെ ഡിജിപി പട്ടം തെറിക്കുമോ? കേസെടുക്കാമെന്ന് ചട്ടം, നല്‍കിയത് 33 ലക്ഷം രൂപ

തസ്‌ലിം വധക്കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തിയതാ \യാണ് പൊലിസ് നല്‍കുന്ന സൂചന.ഈ കേസില്‍ 16 പേര്‍ വലയിലായതായി വിവരമുണ്ട്. ഇതില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന നാലുപേരും വിദേശത്തടക്കമുള്ള നാലുപേരുള്‍പ്പെടെ പതിനൊന്നുപേരെയാണ് പൊലിസ് സംശയിക്കുന്നത്.

don

കൊലനടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലിസ് ആരെയും അറസറ്റു ചെയ്യാത്തതുമായി ബന്ധപ്പെട്ട ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.തസ്‌ലീമിനെ വധിക്കാനുള്ള ഗൂഡാലോചന ഒരു വര്‍ഷം മുന്‍പ് തന്നെ തുടങ്ങിയതായാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കഴിഞ്ഞ സെപ്റ്റംബറില്‍ മോഷണക്കേസില്‍ അകത്തായി മംഗളൂരു ജയിലില്‍ കഴിയവേ ഇയാള്‍ക്കെതിരെ ജയിലിനകത്ത് നിന്നു തന്നെ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ മേധാവികള്‍ തസ്‌ലീമിനെ ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റിയിരുന്നു.

രാജ്യന്തര ബന്ധങ്ങളുള്ള സ്വര്‍ണക്കടത്ത് മാഫിയയുടെ നോട്ടപുള്ളിയായിരുന്നു തസ്‌ലീം. മോഷണക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയവേ ഇവരെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ തസ്‌ലീം സഹതടവുകാരുമായി പങ്കുവെച്ചിരുന്നു. ഇക്കാര്യം സ്വര്‍ണക്കടത്തുകാരുടെ ചാരന്‍മാര്‍ അവരുടെ ചെവിയിലുമെത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുപോയാല്‍ തങ്ങളുടെ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്ന ഭയത്താലാണ് കൊലനടന്നതെന്നാണ് പൊലിസിന്റെ നിഗമനം.

English summary
Don Thaslim death case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X