Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഇരട്ടമരണം:വാഹനാപകടത്തില്‍ മാട്ടൂല്‍ ഗ്രാമം നടുങ്ങി

പഴയങ്ങാടി: തുടര്‍ച്ചയായ അപകടമരണങ്ങള്‍ കണ്ണൂര്‍ജില്ലയെ നടുക്കുന്നു. കണ്ണൂരിനെ കണ്ണീരിലാഴ്ത്തി കൊണ്ടു രണ്ടുയുവാക്കള്‍ വയനാട്ടില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വയനാട്ടില്‍ ടിപ്പറും ഇന്നോവ കാറും കൂട്ടിയിടിച്ച് കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്.

മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡിലെ മുഹയുദ്ദീന്‍ പളളിക്ക് സമീപം പളളിക്കാന്റെവിട പുതിയപുരയില്‍ അഫ്രീദ്, മാട്ടൂല്‍ സെന്‍ട്രല്‍ചല്‍ ഫാറൂഖ് പളളിക്ക് സമീപം മുനവര്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്.

accident

പനമരത്തിനു സമീപം പച്ചിലക്കാട് തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമയും തകര്‍ന്നു. കോഴിക്കോട് ഭാഗത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് മണല്‍ കയറ്റി ടോറസും യുവാക്കള്‍ സഞ്ചരിച്ച ഇന്നോവ കാറുമാണ് അപകടത്തില്‍പ്പെട്ടത്.

മൃതദേഹങ്ങള്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇന്നോവയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. രണ്ടുമാസം മുന്‍പ് വയനാടു നിന്നുതന്നെ ഇരിട്ടി ഡോണ്‍ബോസ്‌കോയിലെ മൂന്നുവിദ്യാര്‍ത്ഥികള്‍ കാര്‍ മറിഞ്ഞു മരിച്ചിരുന്നു.

ഇതിനു ശേഷമാണ് മറ്റൊരു അപകടം കൂടിയുണ്ടായത്. രണ്ടു ദിവസം മുന്‍പ് മെരുവമ്പായി പാലത്തിന് സമീപം കാര്‍ കലുങ്കിലിടിച്ചു മുത്തച്ഛനും പേരമകനും മരിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ ഞെട്ടല്‍വിട്ടുമാറും മുന്‍പെയാണ് മറ്റൊരുദുരന്ത വാര്‍ത്തകൂടി കണ്ണൂര്‍ ജില്ലയെ തേടിയെത്തുന്നത്.

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാട്ടൂല്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ കല്‍പ്പറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. ദുരന്തവാര്‍ത്തയറിഞ്ഞു യുവാക്കളുടെ ബന്ധുക്കള്‍ വയനാട്ടിലേക്ക് പോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നു കബറടക്കും. വാഹനങ്ങളുടെ അമിതവേഗതയാണ് എണ്‍പതുശതമാനം അപകടങ്ങള്‍ക്കിടയാക്കുന്നതെന്നാണ് പൊലിസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+