മുഴക്കുന്നിലെ ഇരട്ട കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു
ഇരിട്ടി: ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിമാന്റിൽ.മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് റിമാന്റിലായത്. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയിൽ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകൾ സൽമ (36) എന്നിവരാണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്.
വെള്ളിയാഴ്ച്ച ഉച്ചയോട ഓട്ടോറിക്ഷയിൽ ആയുധം സഹിതം എത്തിയ ഷാഹുൽ ഹമീദ് വഴക്കിനിടയിൽ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വീട്ടിലെ മുതിർന്നവർ എല്ലാം പള്ളിയിൽ പോയ സമയത്താണ് അക്രമം നടന്നത്.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സൽമയുടെ മകൻ ഫഹദ് (12) നും പരിക്കേറ്റു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാപ്പകലാണ് നാടിനെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്നത്. പിന്നിൽ യുവാവിൻ്റെ മയക്കുമരുന്ന് ഉപയോഗവും ഇതേ തുടർന്നുള്ള കുടുംബ കലഹവുമാണെന്നാണ് പൊലിസിൻ്റെ പ്രഥമിക നിഗമനം. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെ ചൊല്ലി ഭാര്യ വീട്ടിൽ പ്രതി നിരന്തരം കലഹമുണ്ടാക്കിയിരുന്നു വെന്ന് പ്രദേശവാസികളായ ചിലർ മൊഴി നൽകിയിട്ടുണ്ട്.
ഷാഹുൽ ഹമീദ് രണ്ടു പേരെയും അക്രമിക്കുന്ന സമയത്ത് സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവർ റൂമിന്റെ വാതിൽ അടച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അലീമയേയും സൽമയേയും കാണുന്നത്. ഇവരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇരുവരേയും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
ഇരിട്ടി എ എസ് പി യോഗേഷ് മന്ദയ്യ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പി.എച്ച്. മുഹമ്മദാണ് അലിമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവർ മറ്റ്മക്കളാണ്. സൽമയുടെ മക്കൾ: ഫഹദ്, ഫർഹാൻ നസ്രിയ.












Click it and Unblock the Notifications