കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരട്ട റേഷന്‍കാര്‍ഡ് ; കണ്ണൂരില്‍ സിവില്‍സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ രണ്ടു റേഷന്‍കാര്‍ഡുകളിലായി പേരുള്ളവരെ പരിശോധിച്ചു ഒഴിവാക്കുന്ന നടപടി സിവില്‍സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കി. വിവാഹിതരായതിനു ശേഷവും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും കാര്‍ഡില്‍ പേരുചേര്‍ത്തവര്‍, കുടുംബവീട്ടില്‍ നിന്നു താമസം മാറിയവര്‍ പുതിയ റേഷന്‍കാര്‍ഡ് എടുത്തിട്ടും പഴയ കാര്‍ഡില്‍ പേരു നിലനിര്‍ത്തിയവര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

<strong>സ്വത്തുവിഷയത്തിലെ തർക്കം; തമിഴ്നാട് സ്വദേശിയെ തലക്കടിച്ചു കൊന്നു, ബന്ധു മലപ്പുറത്ത് അറസ്റ്റിൽ!</strong>സ്വത്തുവിഷയത്തിലെ തർക്കം; തമിഴ്നാട് സ്വദേശിയെ തലക്കടിച്ചു കൊന്നു, ബന്ധു മലപ്പുറത്ത് അറസ്റ്റിൽ!

ഇതേ തുടര്‍ന്നു രണ്ടിടത്തെ കാര്‍ഡുകളില്‍ അംഗങ്ങളായവരെ കണ്ടെത്തുന്നതിനും ഒരിടത്തു മാത്രം പേര് ഉള്‍പ്പെടുത്തുന്നതിനുമുള്ള നടപടി പുരോഗമിക്കുകയാണ്. ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് ഓരോ അംഗങ്ങള്‍ക്കും നിശ്ചിത അളവില്‍ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന അരി അനര്‍ഹര്‍ കൈക്കലാക്കുന്നത് തടയണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണു സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ കണക്ക് എടുക്കാന്‍ തുടങ്ങിയത്.

Ration card

ഇതോടെയാണ് ഇരട്ട അംഗത്വ വിവരം ലഭിച്ചത്. റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായവരുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാന്‍ സിവില്‍ സപ്ലൈസ് അധികാരികള്‍ നിര്‍ദേശിച്ചതോടെയാണു നിരവധി പേര്‍ രണ്ടിടത്തും കാര്‍ഡില്‍ ഉള്‍പ്പെട്ട കാര്യം വ്യക്തമായത്. ഇതോടെ ഏതെങ്കിലും ഒരിടത്തെ അംഗത്വം റദ്ദാക്കാനാണു നീക്കം. അക്ഷയ കേന്ദ്രങ്ങളിലൂടെ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കു താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടണമെന്ന നിര്‍ദേശമാണു ലഭിക്കുന്നത്.

ഇതേ തുടര്‍ന്നു കാര്‍ഡ് ഉടമകള്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടുകയും കാര്‍ഡ് നമ്പര്‍ അടിക്കുമ്പോള്‍ മറ്റൊരു സ്ഥലത്തും പേരുള്ളതായി വ്യക്തമായി. ഇത്തരത്തില്‍ കïെത്തിയാല്‍ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നു പേരു നീക്കം ചെയ്യണം. ഈ വിധത്തില്‍ വന്‍ തോതില്‍ അരിയുടെ നഷ്ടം സപ്ലൈകോയ്ക്ക്ഉണ്ടാകുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

English summary
Double ration card issue; Civil inspection officials intensified the inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X