വോട്ടര്‍മാരെ പൊതുസമൂഹത്തില്‍ അപമാനിക്കുന്നു: ചെന്നിത്തലയ്ക്കെതിരെ എംവി ഗോവിന്ദന്‍
കണ്ണൂര്‍: വോട്ടര്‍മാരെ പൊതുസമൂഹത്തില്‍ അപമാനിക്കുന്നതാണോ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സംസ്‌കാരമെന്ന് സിപിഎം നേതാവും തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിയുമായി എംവി ഗോവിന്ദന്‍. ഇരട്ടവോട്ടുകളെന്ന് പറഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടര്‍മാരെയും അദ്ദേഹം അപമാനിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിലുള്ള ഫോട്ടോ കണ്ട് സാദൃശ്യം തോന്നിയാലുടന്‍ വോട്ടിരട്ടിപ്പാണെന്ന് ആരോപിക്കുന്നത് തീര്‍ത്തും ബാലിശമാണെന്നും അദ്ദേഹം ഫോസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് ഇതെന്തുപറ്റി എന്നറിയില്ല. ഇരട്ടവോട്ടുകളെന്ന് പറഞ്ഞ് തളിപ്പറമ്പ് മണ്ഡലത്തിലെ വോട്ടര്‍മാരെയും അദ്ദേഹം അപമാനിക്കുകയാണ്. ഫോട്ടോയിലുള്ള കുറ്റിയാട്ടൂര്‍ വാരച്ചാലിലെ വി വി രാജുവിന്റെ മക്കള്‍ ജിതിനും ജിഷ്ണുവും. അവരുടെ ബന്ധുവായ കയരളത്തെ സി സുധാകരന്റെ മക്കളായ സ്‌നേഹയും ശ്രേയയും. ഇരട്ടകളായ ഈ സഹോദരങ്ങളെയും പ്രതിപക്ഷ നേതാവ് കള്ളവോട്ടര്‍മാരെന്ന് മുദ്രകുത്തുകയാണ്.

വോട്ടേഴ്‌സ് ലിസ്റ്റിലുള്ള ഫോട്ടോ കണ്ട് സാദൃശ്യം തോന്നിയാലുടന്‍ വോട്ടിരട്ടിപ്പാണെന്ന് ആരോപിക്കുന്നത് തീര്‍ത്തും ബാലിശമാണ്. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തോടോ, മണ്ഡലത്തിലെ യു ഡി എഫ് പ്രവർത്തകരോടോ അന്വേഷിച്ച് വോട്ടര്‍മാരെ അപമാനിക്കാതിരിക്കാനുള്ള ജാഗ്രത പ്രതിപക്ഷ നേതാവ് കാണിക്കണമായിരുന്നു.
Recommended Video

പൗരന്റെ വോട്ടര്‍ ഐഡിയിലുള്ളത് വ്യക്തിപരമായ വിശദാംശങ്ങള്‍ ആണല്ലൊ. അത്തരം കാര്യങ്ങള്‍ വ്യക്തിയുടെ അനുവാദമില്ലാതെ തോന്നുംപോലെ കൈകാര്യം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കാര്യത്തിനൊക്കെ ഇറങ്ങി തിരിക്കുമ്പോള്‍ നിയമസാധുതയും ആധികാരികതയും ഉറപ്പുവരുത്താനുള്ള ബാധ്യത നമ്മുടെ പ്രതിപക്ഷ നേതാവിനുണ്ട്. വോട്ടര്‍മാരെ പൊതുസമൂഹത്തില്‍ അപമാനിക്കുന്നതാണോ കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും സംസ്‌കാരം?
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications