Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ റെയ്സിംഗിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു, മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജിലെ ജനകീയ ഡോക്ടര്‍

പയ്യന്നൂര്‍: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവിയും ജനപ്രിയ ഡോക്ടറുമായിരുന്ന കെവി പ്രേംലാലിന്റെ (46)വിയോഗം സഹപ്രവര്‍ത്തകരെയും രോഗികളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. കോയമ്പത്തൂര്‍ പീഠംപളളിയില്‍ ബല്‍ ആന്‍ഡ് ഇന്ത്യന്‍ നാഷനല്‍ റാലി കാര്‍ റേസ് ചാംപ്യന്‍ഷിപ്പിനിടെയാണ് ശനിയാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ പ്രേംലാലിനെ മരണം ഹൃദ്‌രോഗത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുത്തത്.

പ്രേംലാലിന്റെ വിയോഗം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോരോഗ ചികിത്സക്കായെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കാണ് തിരിച്ചടിയായി മാറിയത്. ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തിരുന്ന പ്രേംലാലിന്റെ സേവനത്തില്‍ രോഗികള്‍ പൂര്‍ണമായി സംതൃപ്തരായിരുന്നു. ഏതു സമയത്തും വിളിപ്പുറത്ത് എത്തുന്ന ഡോക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.

kannur

കാര്‍ റെയ്സിങിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പരിയാരത്തെ സഹപ്രവര്‍ത്തകരും രോഗികളും കേട്ടത്. പലര്‍ക്കും അതുവിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയയും സമ്മര്‍ദ്ദമില്ലാതെയാണ് അദ്ദേഹം ഓപറേഷന്‍ തീയേറ്ററില്‍ നിന്നും കൈക്കാര്യം ചെയ്തിരുന്നത്. തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന സങ്കീര്‍ണവും ഗുരുതരവുമായി രോഗങ്ങളെ ആധുനിക മൈക്രോ ന്യൂറോ സര്‍ജറിയുടെ സഹായത്താല്‍ പരിഹരിക്കാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിരുന്നു.

രോഗിയുടെ തലച്ചോറിലെ ഭീമന്‍മുഴ തലയോട്ടി തുറക്കാതെ നീക്കം ചെയ്തതുള്‍പ്പെടെ പ്രേംലാലിന്റെ നേതൃത്വത്തില്‍ ചെയ്ത സങ്കീര്‍ണ ശസ്ത്രക്രിയകള്‍ മറക്കാന്‍ പറ്റാത്തതാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപ് പറഞ്ഞു. ചികിത്സിക്കുന്ന ഏത് രോഗിയും ഏതു സമയത്ത് വിളിച്ചാലും ചികിത്സാവിധികള്‍ പറഞ്ഞു നല്‍കുന്ന ഡോക്ടറുടെ സേവനം കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുളളവര്‍ക്കറിയാം.

റോഡപകടങ്ങള്‍, തലയിടിച്ചുളള വീഴ്ചകള്‍ മൂലമുണ്ടാകുന്ന പരിക്കുകള്‍ എന്നിവയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ ന്യൂറോവിഭാഗത്തില്‍ കൂടുതലായി എത്തുന്ന കേസുകള്‍. ന്യൂറോ സര്‍ജറി ആവശ്യമായി വരുന്ന ഘട്ടങ്ങള്‍, അപകടം മൂലം തലയിലേക്കുന്ന പരുക്കുകളില്‍ രക്തക്കട്ട രൂപപ്പെടാവുന്ന സാഹചര്യങ്ങള്‍ എന്നിവ മിക്ക രോഗികളുടെയം ജീവന് തന്നെ ഭീഷണിയുയര്‍ത്തിയിരുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ തലയോട്ടിയിലും നട്ടെല്ലിലും ഉണ്ടായ പൊട്ടലുകള്‍ പരിഹരിക്കാനുളള ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡോ. പ്രേംലാലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.കെ മനോജ് പറഞ്ഞു. പതിനൊന്നുവര്‍ഷമായി മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കുന്ന പ്രേംലാല്‍ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും കണ്ണൂര്‍ മിംസിലും രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു.

പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റും ശ്രദ്ധ ഹോസ്പിറ്റല്‍ ഉടമയുമായിരുന്ന പരേതനായ എംവി ഗോവിന്ദന്റെ മകനാണ്. പരേതയായ കെവി പ്രേമയാണ് അമ്മ. ഡോക്ടര്‍ സ്മിജ അരവിന്ദ് (ന്യൂറോ ഫിസിമിംസ് ഹോസ്റ്റപിറ്റല്‍ കണ്ണൂര്‍)ഭാര്യയാണ്. മക്കള്‍: വിഷ്ണു പ്രേംലാല്‍(വിദ്യാര്‍ത്ഥി അന്നൂര്‍ ചിന്‍മയ സ്‌കൂള്‍) അനിക പ്രേംലാല്‍. സഹോദരങ്ങള്‍: ഡോ.നിഷ (കോഴിക്കോട്) ഷീമ ഗോവിന്ദ്(യുകെ)

മൃതദേഹം ശനിയാഴ്ച രാത്രിയോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഡ്രൈവിങിനിടെ പ്രേംലാല്‍ കുഴഞ്ഞുവീണപ്പോള്‍ സഹ ഡ്രൈവറായിരുന്ന കെആര്‍ ഋഷികേശ് കാര്‍ നിര്‍ത്തി പ്രഥമശ്രുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു ചക്രവാഹനങ്ങള്‍ക്കായുളള ബല്‍ ബാന്‍ഡ് എഫ്എംഎസ്‌സിഐ ഇന്റര്‍നാഷനല്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടായ കോയമ്പത്തൂരിലെ റാലിയുടെ ഒന്നാം ദിവസത്തെ മത്സരത്തിനിടെയായിരുന്നു സംഭവം. ചെട്ടിനാട് സ്പോര്‍ട്ടിങിനെ പ്രതിനിധികരിച്ചായിരുന്നു പ്രേം ലാല്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+