കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗെയില്‍ അധികൃതര്‍ പൈപ്പുകുഴി മുടിയില്ല: പാനൂരുകാരുടെ കുടിവെള്ളം മുട്ടുന്നു, കുട്ടികളുടെ ജീവനും ഭീഷണി

  • By Desk
Google Oneindia Malayalam News

പാനൂര്‍: സ്ഥലം വിട്ടുനല്‍കിയ നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ഗെയില്‍ അധികൃതര്‍. ഒപ്പം കളിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയും. കടവത്തൂര്‍ തെണ്ട പറമ്പിലെ പൊയില്‍ക്കടവ് പരിസരത്താണ് വന്‍കുഴി നികത്താതെ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നത്. ഏകദേശം നാലാള്‍ താഴ്ചയില്‍ എടുത്ത കുഴിയില്‍ പത്തടിയോളം വെള്ളം കെട്ടി നില്‍ക്കുകയാണ്. തൊട്ടടുത്ത പൊയില്‍ക്കടവ് തുരന്നു കൊണ്ടാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.

<strong>തൃശൂരില്‍ രാജാജി തന്നെ?: തോല്‍വി പ്രതീക്ഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍, തിരിച്ചടിയായത് സുരേഷ് ഗോപി</strong>തൃശൂരില്‍ രാജാജി തന്നെ?: തോല്‍വി പ്രതീക്ഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍, തിരിച്ചടിയായത് സുരേഷ് ഗോപി

അതാണ് ഇത്രയും താഴ്ചയില്‍ കുഴിയെടുക്കാന്‍ കാരണം. മാസങ്ങളായി നികത്താതെ വച്ച കുഴിയില്‍ വീണ് അപകടം വരാതിരിക്കാന്‍ പ്രാര്‍ഥനയോടെ കഴിയുകയാണ് പ്രദേശവാസികള്‍. തൊട്ടടുത്ത ഗ്രൗണ്ടില്‍ ചെറിയ കുട്ടികള്‍ കളിക്കുമ്പോള്‍ പലപ്പോഴും ബോള്‍ കുഴിയില്‍ പതിക്കാറുണ്ട്. യാതൊരു സുരക്ഷയുമില്ലാത്ത കുഴിയില്‍ കുട്ടികള്‍ ബോളെടുക്കാന്‍ ഇറങ്ങുന്നത് ഏറെ അപകടകരമാണ്.

Kannur

കൂടാതെ ഗെയില്‍ പൈപ്പിടാന്‍ കുഴിയെടുത്തതോടെ ഇതുവരെ വറ്റാത്ത കടവ് പ്രദേശത്തെ മിക്ക കിണറുകളും വറ്റിവരïു. കറുക്കാരു കണ്ടി മമ്മുവിന്റെ വീട്ടിലെ വെള്ളം ഉപയോഗശൂന്യമാകുകയും ചെയ്തു. രണ്ടുപ്രാവശ്യം കിണര്‍ വൃത്തിയാക്കിയെങ്കിലും വെള്ളം സുലഭമായ സമയത്ത് പോലും വീട്ടുകാര്‍ രണ്ടു മാസത്തോളം വെള്ളം ചുമന്നുകൊണ്ടുവരേണ്ട ഗതിയിലുമായി.

പിന്നീട് ജലപരിശോധന നടത്തിയതിന് ശേഷമാണ് വെള്ളമുപയോഗിക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. നാട്ടില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നതും കുടിവെള്ളത്തിന്റെ കുറവുമൂലമാണ്. മഴക്ക് മുമ്പ് ഗെയില്‍ കുഴി മൂടിയില്ലെങ്കില്‍ പരിസരത്തെ കിണറുകളിലെ വെള്ളം ചെളി മൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാകും.

English summary
Drinking water in Panur is in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X