കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലിസ് ബസിനു മുകളില്‍മരം പൊട്ടിവീണു ഡ്രൈവര്‍ക്ക് പരുക്കേറ്റു; സംഭവം പയ്യന്നൂരിൽ!!

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: ഓടിക്കൊണ്ടിരുന്ന പോലീസ് ബസിന്റെ മുകളിലേക്ക് റോഡരികിലെ മരം വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു.പോലീസ് ഡ്രൈവര്‍ കൂത്തുപറമ്പ് പാച്ചപൊയ്കയിലെ സി.സജേഷിനാണ്(30) അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<strong>രാംദേവിനെതിരായ അപകീര്‍ത്തികരമായ വീഡിയോകള്‍ നീക്കം ചെയ്യണം: ഫേസ്ബുക്കിനോട് നിര്‍ദേശിച്ച് കോടതി</strong>രാംദേവിനെതിരായ അപകീര്‍ത്തികരമായ വീഡിയോകള്‍ നീക്കം ചെയ്യണം: ഫേസ്ബുക്കിനോട് നിര്‍ദേശിച്ച് കോടതി

ഇന്ന് രാവിലെ 5.45ന് കാങ്കോല്‍ കരിങ്കുഴിയിലാണ് അപകടം. പെരിങ്ങോം സി.ആര്‍.പി ക്യാംപില്‍ നടക്കുന്ന വാര്‍ഷിക ഫയറിംഗില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ കെ.എ.പി ക്യാമ്പില്‍ നിന്നും 45 പേരടങ്ങുന്ന സംഘവുമായി പോവുകയായിരുന്ന പോലീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.

Payyannur

റോഡരികിലെ മാവിന്റെ വലിയ കൊമ്പാണ് ബസിന് മുകളിലേക്ക് പൊട്ടിവീണത്. അപകടത്തില്‍ തകര്‍ന്ന ബസിന്റെ ചില്ല് തെറിച്ചും മരക്കൊമ്പിടിച്ചുമാണ് സജേഷിന് പരിക്കേറ്റത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി. പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് മരം മുറിച്ചുനീക്കി.

English summary
driver of police vehicle injures in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X