കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍ടി ഓഫിസ് കേന്ദ്രീകരിച്ച് പണത്തട്ടിപ്പ്: ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തളിപ്പറമ്പ് ആര്‍ടിഒ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്റും തളിപ്പറമ്പിലെ പ്രമുഖ ഡ്രൈവിങ് സ്‌കൂളിന്റെ ജീവനക്കാരനുമായിരുന്ന ബക്കളം സ്വദേശി അറസ്റ്റില്‍. ബക്കളം കാനൂലില്‍ തറമ്മല്‍ ഹൗസില്‍ ടി. മഹേഷി (48) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പയ്യാവൂര്‍ കാക്കത്തോടിലെ ബോബന്‍ തോമസിന്റെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തളിപ്പറമ്പിലെ ലളിതാ ഡ്രൈവിങ് സ്‌കൂളില്‍ വച്ച് ബോബന്റെ ഉടമസ്ഥയിലുള്ള വാഹനത്തിന്റെ ടാക്‌സ്, ക്ഷേമനിധി എന്നിവയ്ക്കും വാഹനത്തിന്റെ ബ്രേക്ക് എടുത്ത് നല്‍കാമെന്നും പറഞ്ഞ് 60,000 രൂപ വാങ്ങുകയും ഇവയൊന്നും ചെയ്തു കൊടുക്കാതെ പണവുമായി മുങ്ങിയെന്നുമാണ് പരാതി.

ഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനംഗ്രഹണി പിടിച്ച പിള്ളേരുടെ ആര്‍ത്തി അപകടം; കെവി തോമസിനെ ഇരുത്തി മുതിര്‍ന്ന നേതാവിന്‍റെ വിമര്‍ശനം

തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് ബോബന്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ ചെയ്തു തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിനകം നിരവധിപേര്‍ ഇയാളുടെ ചതിയില്‍പ്പെട്ടതായും അറിയുന്നു. പോലീസ് ഇയാളെ പിടികൂടിയതറിഞ്ഞ് പലരും ഇയാള്‍ക്കെതിരേ പരാതി നല്‍കാന്‍ എത്തുകയാണ്. എളുപ്പത്തില്‍ ലൈസന്‍സും വാഹനവുമായി ബന്ധപ്പെട്ട നികുതിയും മറ്റും ചെയ്തു തരാമെന്ന് പറഞ്ഞാണ് ആര്‍.ടി.ഒ ഓഫീസിലെത്തുന്നവരെ ഇയാള്‍ വശത്താക്കുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സുകളും രേഖകകളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

cashfruad-15

ഡ്രൈവിങ് സ്‌കൂളിന്റെ പേരിലാണ് പലരില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും ലൈസന്‍സും ഇന്‍ഷൂറന്‍സ് അടച്ച പേപ്പറും ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കാത്ത സ്ഥിതിയായി. സാധാരണ ഈടാക്കുന്ന ഫീസിനെക്കാള്‍ ഇരിട്ടിയാണ് ഇയാള്‍ പണം ഈടാക്കുന്നതെന്നും പറയുന്നു. പണം നല്‍കിയവര്‍ അന്വേഷിച്ചു വരുമ്പോള്‍ പഴയങ്ങാടി ചെങ്ങലിലെ ഭാര്യയുടെ വീട്ടിലേക്ക് മുങ്ങുന്നതാണ് ഇയാളുടെ രീതി. ഇവിടെ ഇയാള്‍ മരപ്പണിയും മറ്റും ചെയ്യുന്നതിനിടയിലും ലൈസന്‍സും വാഹന സംബന്ധമായും ആളുകളില്‍ നിന്നു പണം കൈപ്പറ്റിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഡി.വൈ.എസ്.പി രക്‌നാകരന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, എസ്.ഐ ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ്് ചെയ്തു.

English summary
Driving school staff arrested in cash fraud in RTO office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X