കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴിമല നാവിക അക്കാദമിയിലെ ഡ്രോണ്‍ പറത്തല്‍: അന്വേഷണത്തിന് പ്രത്യേക സംഘം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയ സംഭവം അന്വേഷിക്കാന്‍ പയ്യന്നൂര്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. നേവല്‍ പ്രൊവോസ്റ്റ് മാര്‍ഷല്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പഞ്ചാല്‍ ബോറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഈ മാസം 26ന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

1

നിരോധിത മേഖലയായ നേവല്‍ അക്കാദമിയുടെ കടല്‍ത്തീരത്തു കൂടിയാണ് അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയത്. ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡ്രോണ്‍ കണ്ടത്. വെടി വെച്ചിടാനുള്ള ഉത്തരവുണ്ടായിരുന്നുവെങ്കിലും ഡ്രോണ്‍ അപ്രത്യക്ഷമായതിനാല്‍ അതിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് നേവല്‍ അധികൃതര്‍ പയ്യന്നൂര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

വീഡിയോ ചിത്രീകരണത്തിനായി പോലും ഡ്രോണ്‍ ഉപയോഗിക്കണമെങ്കില്‍ ഏഴിമലയില്‍ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന നിയമം നിലനില്‍ക്കേയാണ് അസാധാരണ സംഭവം നടന്നത്. അത്യന്തം ഗൗരവത്തോടെയാണ് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തെ പോലീസ് കാണുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയാണ് ഏഴിമലയിലുള്ളത്.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തെ അതീവ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. അതിനാല്‍തന്നെ കടുത്ത ശിക്ഷ ലഭിക്കാവുന്ന ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.

English summary
drone presence at ezhimala naval academy special team will investigate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X