കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, ആഡംബര കാര്‍ ഉപേക്ഷിച്ചു 2 പേര്‍ ഓടിരക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ വന്‍മയക്കുമരുന്ന് വേട്ടയുമായി പൊലിസ്. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കക്കാട് ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഹാഷിഷ് ഓയിലും അഞ്ചു ഗ്രാം എം.ഡി. എം. എയും പൊലിസ് പിടികൂടി. പൊലിസിനെ കണ്ട പ്രതികള്‍ കാറും മയക്കുമരുന്നും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഹാഷിഷ് ഓയിലിന്റെ ഏറ്റവും വലിയ ശേഖരവുമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്.
കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കക്കാട് പുല്ലൂപ്പിക്കടുത്ത് വെച്ചാണ് നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയില്‍, എംഡി. എംഎ, കഞ്ചാവ് എന്നിവ വ്യാഴാഴ്ച്ച പുലര്‍ച്ചെ പിടികൂടിയത്. രാത്രികാല പരിശോധനയ്ക്കിടെ പൊലിസിനെ കണ്ടതോടെ രണ്ടംഗസംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

പൊലിസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 1.52കിലോഗ്രാംഹാഷിഷ് ഓയില്‍, അഞ്ചുകിലോ കഞ്ചാവ്, 5.8ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധതി മയക്കുമരുന്നുകളും രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തുകയായിരുന്നു.
കഴക്കൂട്ടം രജിസ്ട്രേഷനിലുളള കാറിന്റെ പിന്‍ഭാഗത്ത് നമ്പര്‍ പ്ളേറ്റുണ്ടായിരുന്നില്ല. പരിശോധനയില്‍ വാഹനത്തിന്റെ ആര്‍.സി ഉടമ പാനൂര്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ കുറ്റിയാട്ടൂര്‍ സ്വദേശിക്ക് വാഹനം ലീസിന് നല്‍കിയതായിരുന്നത്രെ. കൂറ്റിയാട്ടൂര്‍സ്വദേശിയില്‍ നിന്നും വാഹനം വാടയ്ക്കെടുത്തവരാണ് മയക്കുമരുന്ന് കടത്തിയതെന്ന് സംശയിക്കുന്നത്. വാഹന ഉടമ പാനൂര്‍ സ്വദേശിയെയും ലീസിനെടുത്ത കുറ്റിയാട്ടൂര്‍ സ്വദേശിയെയും പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
കാര്‍ വാടകയ്ക്കെടുത്ത ഇരുവരും കണ്ണൂര്‍ സ്വദേശികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ്റെയ്ഡുനടത്തിയത്. കഴിഞ്ഞ ദിവസം ന്യൂമാഹിയിലെ കോപ്പാലത്ത് സിന്തറ്റിക്ക് മയക്കുമരുന്നും അഞ്ചുകിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായിരുന്നു. വാടക വീടെടുത്താണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചു എക്സൈസാണ് ഇവരെ പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കി മൂന്നുപേരെയും റിമാന്‍ഡ് ചെയതിട്ടുണ്ട്.












Click it and Unblock the Notifications