Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. 1.510 മില്ലിഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമായി ആറ്റടപ്പ മുട്ടോളം പാറയില്‍ റെനീസാണ് (36) എന്നയാളാണ് ശനിയാഴ്ച്ച രാത്രി പത്തു മണിയോടെ ഇരിവേരിയില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

ചക്കരക്കല്‍ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് റെനീസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ചക്കരക്കല്‍, ടൗണ്‍ സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ജില്ലയില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും കണ്ടെത്താന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സെഫ് ടീമും അതത് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരും സംയുക്ത പരിശോധന നടത്തിവരികയാണ്.

drugs-knr

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരും ഉപയോഗിക്കുന്നവരുമായ നിരവധി യുവാകളാണ് ഇതിനിടെ പിടിയിലായത്. ഇതില്‍ ബാംഗ്‌ളൂരില്‍ പ്രൊഫഷനല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. കുട്ടു പുഴ വഴിയാണ് മയക്കുമരുന്ന് സംഘങ്ങള്‍ മൊത്തമായും ചില്ലറയായും കേരളത്തിലേക്ക് എത്തിക്കുന്നത് എന്നാല്‍ ഇവരെ യൊന്നും പിടികൂടാന്‍ പൊലീസിനും എക്‌സൈനിനും കഴിഞ്ഞിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+