Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയങ്ങാടിയിൽ പണിതീരാത്ത വീട്ടിൽ വൻ മയക്കുമരുന്ന് ശേഖരം: പിടിച്ചെടുത്ത് എക്സൈസ്

തളിപ്പറമ്പ്: പഴയങ്ങാടിക്കടുത്തെ പുതിയങ്ങാടിയിൽ നാട്ടുകാരുടെ നേത്യത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട. പുതിയങ്ങാടി തലക്കലെ പള്ളിക്ക് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വിട്ടില്‍ നിന്ന് രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ പ്രദേശവാസികൾ ഒരു കിലോ വരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും പിടികൂടി.

നിര്‍മ്മാണം നടക്കുന്ന വീട് കേന്ദ്രികരിച്ച് അപരിചിതരായ യുവാക്കൾ സ്ഥിരമായി ബൈക്കിൽ വരുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടക്കമുള്ള മയക്ക്മരുന്ന് പിടികൂടിയത്. വില്പനയ്ക്കായി എത്തിച്ച കഞ്ചാവ്, ഗുളിക എന്നിവ ചെറു പാക്കറ്റുകളിലാക്കി നിറയ്ക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവ പിടികൂടുന്നത്. വീടിൻ്റെ അകത്തേക്ക് കയറാൻ ശ്രമിച്ച പ്രദേശവാസികളുടെ കണ്ണുവെട്ടിച്ച്

 kannurdrug-16

ഇതുമായി ബന്ധപെട്ട് മൂന്ന് പേര്‍ ഓടി രക്ഷപെടുകയും ചെയ്തു. ഇവിടെ നിന്ന് ഒരു കിലോയോളം കഞ്ചാവ് ,ഗുളിക,തുക്ക് മിഷന്‍, കവറുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. തുടര്‍ന്ന് പഴയങ്ങാടി പോലിസില്‍ വിവരമറിയിച്ചുവെങ്കിലും എക്‌സൈസിനെ വിവരമറിയിക്കാനാണ് നിര്‍ദ്ദേശിച്ചത്.എക്‌സൈസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി മയക്കുമരുന്ന് കസ്റ്റഡിയില്‍ എടുത്തു.

page-1628188

നാട്ടുകാരെ കണ്ട് മയക്കുമരുന്ന് ഉപേക്ഷിച്ച് പോയ മൂവര്‍സംഘം തിരിച്ചെത്തി നാട്ടുകാരെ ഭീഷണിപെടുത്തിയതായും പറയുന്നു.പുതിയങ്ങാടി, ഇട്ടമ്മല്‍, സി കെ റോഡ്, അങ്ങാടി, എന്നിവിടങ്ങളില്‍ ഇതിനായി ചില സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും യുവാക്കളും വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ഇതിന്റ കണ്ണികളെന്നും നാട്ടുകാര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വില്പന സംഘത്തെ ചോദ്യം ചെയ്തതിന്റ പേരില്‍ പുതിയങ്ങാടി സി.കെ.റോഡില്‍ വെച്ച് രണ്ട് പേരെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സംഘത്തിലെ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് പോലിസ് കേസെടുത്തിരുന്നു.

കണ്ണൂര്‍ സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍ വിപി ഷജിത്ത് കണ്ണിച്ചി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ ദിലീപ് സിവി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഗണേശ് ബാബു, ശ്യാം രാജ് ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ എത്തിയാണ് മയക്കുമരുന്ന് കസ്റ്റഡിയില്‍ എടുത്തത്. കൊവിഡ് ലോക്ഡൗൺ തുടങ്ങിയതു മുതൽ പഴയങ്ങാടിയിലും മാട്ടൂൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമായി പ്രവർത്തിച്ചു വരുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ എക്സൈസ് സംഘത്തിന് ഇവരെ പിടികൂടാനായില്ല ഇതേ തുടർന്നാണ് പ്രദേശവാസികൾ തന്നെ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു രംഗത്തിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+