മട്ടന്നൂരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് സംഘം പിടിയില്‍
ഇരിട്ടി: മട്ടന്നൂരില്‍ വന്‍വമയക്കുമരുന്ന് വേട്ട, യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായി.മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി. എം. എയുമായി പിടിയിലായ രണ്ടു യുവതികളടക്കം മൂന്നു പേരെ മട്ടന്നൂര്‍ ഒന്നാം ്ക്‌ളാസ് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കര്‍ണാടക ചിക്മംഗളൂര് സ്വദേശിനി നൂര്‍ സാദിയ(27) ഹൈദരബാദ് സ്വദേശിനി വിഗ്‌നദമതിര(27) ചക്കരക്കല്‍ കാപ്പാട് സ്വദേശി ഷാനിസ്(32) എന്നിവരെയാണ് മട്ടന്നൂര്‍ സി. ഐ കെ.വി പ്രമോദന്‍, പ്രിന്‍സിപ്പല്‍ എസ്. ഐ യു.കെ ജിതിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ബുധനാഴ്ച്ച രാത്രി മട്ടന്നൂര്‍- എയര്‍പോര്‍ട്ട് റോഡിലെ വായാന്തോട് നിന്നും വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കാറിനുളളില്‍ നിന്നാണ് 3.48-€ഗ്രാം എം.ഡി.എം.എ പിടികൂടിയത്. സുഹൃത്തുക്കളായ ഇവര്‍ ബംഗ്‌ളൂരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു. പിടിയിലായവരെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷമാണ് കോടതിയില്‍ ഹാജരക്കി റിമാന്‍ഡ് ചെയ്തത്. എസ്. ഐ സിദ്ദിഖ്, എ.എസ്. ഐമാരായ ക്ഷേമന്‍, കെ.സി ഷാഹിര്‍, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍ എം. പ്രീയ, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഷംസീര്‍, ഹാരിസ്, എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

ബംഗ്‌ളൂര് കേന്ദ്രീകരിച്ചു സിന്തറ്റിക്ക് മയക്കുമരുന്നുകൊണ്ടു വന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ വില്‍പന നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു. കാപ്പാട് സ്വദേശി ഷാനിസാണ് കണ്ണൂരിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്. ബംഗ്‌ളൂരില്‍ നിന്നും എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടുന്നതെന്ന് ഇവര്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.
നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വാങ്ങിയതെന്നാണ് വിവരം. ബംഗ്‌ളൂരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ക്യാംപ് ചെയ്താണ് പ്രതികള്‍ വിറ്റിരുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇവരുടെ ഇടപാടുകാരെ കുറിച്ചു പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications