Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയില്‍ വന്‍ ലഹരിവേട്ട: തലശേരിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചു

തലശേരി: തലശേരിയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ വാഹനത്തിന്റെ ആര്‍സി ഓണര്‍ക്കെതിരെ എക്‌സൈസ് ഇന്ന് കേസെടുത്തു. നിട്ടൂര്‍ ഇല്ലിക്കുന്ന് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വെള്ളിയാഴ്ച്ച രാത്രി എക്‌സൈസ് സംഘത്തിന്റെ വാഹനം ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവ് ബൈക്ക് നിര്‍ത്തി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നി ഉദ്യോഗസ്ഥര്‍ യമഹ എസ് സെഡ് ബൈക്ക് പരിശോധിച്ചപ്പോഴാണ് 4.53ഗ്രാം മാരകമയക്കുമരുന്നായ മെത്തഫിറ്റമിന്‍ കണ്ടെടുത്തത്.

laha-1665857561.jpg -Pro

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി.പി പ്രദീപന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.പി ഐശ്വര്യ, സിവില്‍ എക്‌സൈസ് ഓഫീസറായ ടി.കെ പ്രദീഷ്, ഒ.ലിമേഷ്, എ. കെ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ എക്‌സൈസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ കണ്ണൂര്‍ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നായി ഒന്‍പതു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റിലായി.അഞ്ചരക്കണ്ടിക്കടുത്ത പനയത്താംപറമ്പിലും അഴീക്കോട് വട്ടപ്പാറ കോളനിയിലുമാണ് എക്സൈസ് റെയ്ഡു നടത്തിയത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പനയത്താംപറമ്പില്‍ നിന്നും ഏഴ് കിലോഗ്രാം കഞ്ചാവുമായാണ് മട്ടന്നൂര്‍ സ്വദേശി പിടിയിലായത്.

പാലയോട് അഞ്ചാംമൈല്‍ സ്വദേശി ടി.പി അഷ്‌റഫാ (48)ണ് പിടിയിലായത്. ചാലോട്, മട്ടന്നൂര്‍ ഭാഗങ്ങളിലെ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നയാളാണ് പിടിയിലായ അഷ്‌റഫ്. വെള കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ കുറിച്ചു രഹസ്യവിവരം ലഭിച്ച എക്സൈസ് അഞ്ചരകണ്ടി മേഖലയില്‍ വ്യാപകമായ റെയ്ഡു നടത്തിയത്.

പ്രവന്റീവ് ഓഫീസര്‍മാരായ എം.കെ സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി സുഹൈല്‍, സി.എച്ച് റിഷാദ്, എന്‍ രജിത്ത്കുമാര്‍, എം സജിത്ത്, ടി അനീഷ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷമീന, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിറിമാന്‍ഡ് ചെയ്തു തുടര്‍ നടപടികള്‍ക്കായി വടകര നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി.

അഴീക്കോട് വട്ടപാറ കോളനിയില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ റെയ്ഡിൽ രണ്ടു കിലോകഞ്ചാവുമായി മറ്റൊരാള്‍ കൂടി അറസ്റ്റിലായിരുന്നു.അഴീക്കോട് സ്വദേശി അരുണ്‍കുമാറിനെ (47) യാണ് കണ്ണൂര്‍എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റീനര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി ജനാര്‍ദ്ദനനും പ്രിവന്റീവ് ഓഫീസര്‍ കെ.സി ഷിബുവിന്റെയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇയാക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.റെയ്ഡില്‍ എക്സൈസ് ഉദ്യോഗസ്ഥരായ പുരുഷോത്തമന്‍ ,ശ്രീകുമാര്‍ ,സജിത്, ഷബിന്‍ സരിന്‍ രാജ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി.കെ.ഷൈന എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+