പരിയാരത്ത് ലഹരിമാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടി, പ്രതി റിമാന്‍ഡില്‍
തളിപറമ്പ്:പരിയാരത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു. ഇവര്‍ തമ്മിലുളള ഏറ്റുമുട്ടല്‍ ജനങ്ങള്‍ക്കും പൊലിസിനും തലവേദനയായി മാറിയിരിക്കുകാണ്.
പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ലഹരിമാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടിയത് മണിക്കൂറുകളോളം സംഘര്‍ഷം സൃഷ്ടിച്ചു. വ്യാഴാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ വായാട് ടൗണില്‍ ലഹരി മാഫിയാ സംഘം തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് സോഡാകുപ്പികൊണ്ട് കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റു.
പ്രതിയെ സംഭവദിവസം രാത്രി തന്നെപരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വായാട്ടെ കോലോട്ടി വിജയന്‍(56)നാണ് വെട്ടേറ്റത്. പ്രതിയായ വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെയാണ് (50) വ്യാഴാഴ്ച്ച രാത്രി തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കാലുകള്‍ക്കും കൈകള്‍ക്കും ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റ് കടത്തിണ്ണയില്‍ ചോരവാര്‍ന്നുകിടന്ന വിജയനെ പരിയാരം പോലീസ് എത്തിയാണ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വിജയന്‍ ഗുരുതരാവസ്ഥയില്‍ ഐ.സി.യുവിലാണ്.

പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപറമ്പ് കേന്ദ്രീകരിച്ചു റൂറല്‍ പൊലിസ് രൂപീകരിച്ചുവെങ്കിലും ലഹരി, ഗുണ്ടാക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലിസിന് കഴിയുന്നില്ലെന്ന ആരോപണം ജനങ്ങള്‍ക്കുണ്ട്. നിരവധി കുറ്റകൃത്യങ്ങളാണ് ഈ മേഖലയില്‍ നടക്കുന്നത്. പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ അക്രമവും കഞ്ചാവ് കടത്തും നിത്യസംഭവമായിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.












Click it and Unblock the Notifications