കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ആഡംബര കാറില്‍ മയക്കുമരുന്ന്് കടത്ത്: നാലുപേര്‍ എക്സൈസ് പിടിയില്‍

Google Oneindia Malayalam News

ഇരിട്ടി: ആഡംബര കാറില്‍ കടത്തുകയായിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവുമായി നാല് യുവാക്കള്‍ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ അറസ്റ്റിലായി. അതീവമാരക മയക്കുമരുന്നായ മെത്താഫിറ്റാമിന്‍ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്നും ഫോക്സ്വാഗണ്‍ കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ യുവാക്കള്‍ കുടുങ്ങിയത്.

1

ന്യൂ മാഹിഅഴിയൂര്‍ സ്വദേശി എം ഷഹീദ്, ചൊക്ലി സ്വദേശി മുസമ്മില്‍,താഴെ പൂക്കോം സ്വദേശി ബൈത്തുല്‍ ഔലാദി സികെ അഫ്സല്‍, തില്ലങ്കേരി കാവുംപടി സ്വദേശി ചെക്യാട്ട് ഹൗസില്‍ സി.അഫ്സല്‍ എന്നിവരാണ് പിടിയിലായത്. ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായാണ് ബെംഗളൂരുവില്‍ നിന്നും മടങ്ങുകയായിരുന്ന നാലു യുവാക്കളെ കൂട്ടുപുഴ എക്സൈസ് അറസ്റ്റ് ചെയ്തത്

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരി കടത്ത് സംഘങ്ങളെ കുറിച്ച നിര്‍ണ്ണായക വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റൊരു സംഭവത്തില്‍ ബംഗളുരില്‍ നിന്ന് കണ്ണൂരിലേക്ക് വില്‍പ്പനക്കായി കാറില്‍ കടത്തവെ 26 ഗ്രാം എംഡിഎംഎ സഹിതം മൂന്ന് പേരെ കൂടി ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ചരക്കണ്ടി ചെറിയ വളപ്പ് സ്വദേശി കൊട്ടാലംപൊയില്‍ ഹൗസില്‍ എം.കെ.ഷമീര്‍ (39), അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയ വളപ്പില്‍ ഹൗസില്‍ പി.വി.ജാബിര്‍(35), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി മുഹമ്മദ് റാസിഖ് (28) എന്നിവരെയാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്.പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനിടെ മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ മുന്നറിയിപ്പു നല്‍കിയിട്ടും ജില്ലയിലേക്കുള്ള മയക്കുമരുന്ന് കേസുകളില്‍ യാതൊരു കുറവുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പൊലിസ് റെയ്ഡ് ശക്തമാക്കിയതിനെ തുടര്‍ന്നാണ് കൂടുതല്‍ കേസുകള്‍ പിടികൂടുന്നതെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
drug trafficking via checkpost, 4 arrested by excise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X