Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു; യുവാവിന്റെ മരണത്തെ കുറിച്ച് പൊലിസ് അന്വേഷിക്കും

കണ്ണൂര്‍: കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നസംഘങ്ങളെ കണ്ടെത്താന്‍ പൊലിസും എക്സൈസും പരിശോധന ശക്തമാക്കി. കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ വീണ്ടും പിടിമുറുക്കിയ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്.

കണ്ണൂര്‍, ടൗണ്‍ സിറ്റി പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് ബംഗളൂരു, മൈസൂരു, എന്നിവടങ്ങളില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് വന്‍തോതില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകളെത്തുന്നത്.

drugs youth dead

മാരകമയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നര്‍ക്ക് ജീവഹാനിയുണ്ടാകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയില്‍പ്പെട്ടു യുവാവ് മരിച്ചതിനെ തുടര്‍ന്ന് കുറിച്ചു ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മനുല്‍ ഹാരിസിന്റെ(29) മരണത്തിനു പിന്നിലെ ദുരൂഹതയെ കുറിച്ചാണ് അന്വേഷണമാരംഭിച്ചത്.അതീവമാരകമായ ലഹരിമരുന്ന് ഉപയോഗിച്ചതാണ് യുവാവിന്റെ മരണകാരണമെന്നാണ് പൊലിസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക സൂചന. എന്നാല്‍ ഈക്കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഈപരിശോധന ഫലം പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ചു വ്യക്തത വരുവെന്നാണ് പൊലിസ് പറയുന്നത്. അതേ സമയം യുവാവിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം.

കഴിഞ്ഞ ഏപ്രില്‍ പതിനെട്ടാംതീയ്യതി വീട്ടില്‍നിന്നും ഏതാനും കിലോമീറ്റര്‍ അകലെയുളള വീട്ടില്‍വച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെ നിന്നും രണ്ടുയുവാക്കളാണ് സല്‍മാനെ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബവുമായി ബന്ധമുളളവര്‍ പറയുന്നു. പിന്നീട് ഇവര്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടതായി ആരോപണമുണ്ട്.

ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വീട്ടില്‍ നിന്നും ഇറക്കികൊണ്ടു പോയവര്‍ യുവാവിന് നിര്‍ബന്ധിച്ചു ലഹരിമരുന്ന് നല്‍കിയതാണെന്നും ഇവര്‍ ആരോപിച്ചു. കണ്ണൂര്‍ നഗരത്തില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്നു നേരത്തെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും പിന്നീട് കാരിയര്‍മാരായി മാറുകയാണ് ചെയ്യുന്നത്. സിന്തറ്റിക്ക് മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാവുകയും മരണത്തിനിടയാക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+