കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവേറ്: അജ്ഞാതരെ തെരഞ്ഞ് പൊലിസ്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് കെട്ടിനകത്തേക്കു വീണ്ടും കഞ്ചാവേറ്. 300 ഗ്രാം കഞ്ചാവും 12 പായ്ക്കറ്റ് ബീഡിയുമാണ് അജ്ഞാതര്‍ എറിഞ്ഞുപോയത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. സെന്‍ട്രല്‍ ജയിലിന്റെ തെക്കുഭാഗത്തുള്ള മതില് കെട്ടിനകത്തേക്കാണു റോഡില്‍ നിന്നു കഞ്ചാവും ബീഡികളും വലിച്ചെറിഞ്ഞത്. കടലാസില്‍ പൊതിഞ്ഞു പ്ലാസ്റ്റിക് കവറില്‍ ചുരുട്ടി മഴ നനയാതെ ഭദ്രമായാണു അകത്തേക്ക് എറിഞ്ഞത്.
എന്നാല്‍ റോഡില്‍ നിന്നു ജയിലിലേക്ക് ഇവ എറിഞ്ഞുകൊടുത്ത ആളെയോ ആര്‍ക്കുവേണ്ടിയാണോ ഇത് എത്തിച്ചതെന്നും വ്യക്തമല്ല. രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ പതിവു പരിശോധന നടത്തുമ്പോഴാണ് കഞ്ചാവും ബീഡിയും മതിലിനടുത്തു കെട്ടുകളായി കിടക്കുന്നത് കണ്ടത്. ഉടന്‍ സൂപ്രണ്ടിനെ വിവരമറിയിച്ച് അവ കൈമാറി.

സൂപ്രണ്ട് ടൗണ്‍ പൊലിസില്‍ പരാതി നല്കി. ടൗണ്‍ എസ് ഐ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു. എന്നാല്‍ ആരാണ് കഞ്ചാവ് ഉള്ളിലേക്ക് വലിച്ചെറിഞ്ഞതെന്നു വ്യക്തമായിട്ടില്ല. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം റെയ്ഡു നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മുപ്പതോളം മൊബൈല്‍ ഫോണുകളും കഞ്ചാവും മറ്റു സാധനങ്ങളും പിടികൂടിയിരുന്നു. രാഷ്ട്രീയ തടവുകാരില്‍ നിന്നുമടക്കം ഫോണ്‍ പിടികൂടിയതു ഏറെവിവാദമായിരുന്നു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications