അതീവമാരക മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയില്‍, അറസ്റ്റ് മാസങ്ങൾ നീണ്ട നിരീക്ഷണത്തൊടുവിൽ
കണ്ണൂര്‍: അതീവമാരക മയക്കു മരുന്നായി യുവാവിനെ കണ്ണൂര്‍ നഗരത്തില്‍ നിന്നും പിടികൂടി. 10ഗ്രാം ആംഫിറ്റാമിന്‍ (എംഡിഎംഎ) നും 18 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. പെരളശ്ശേരി പഞ്ചായത്തിലെ മൂന്നുപെരിയ സ്വദേശി കൃഷ്ണ നിവാസില്‍ കെ പി ഋഷഭാ (28) ണ് അറസ്റ്റിലായത്.
കണ്ണൂര്‍ നഗരത്തിലെ പ്രധാന മയക്കു മരുന്നു കച്ചവടക്കാരനായ യുവാവിനെ മാസങ്ങളോളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷച്ചതിനു ശേഷമാണ് പിടികൂടിയത്. യുവാവിന്റെ കൈവശം വില്‍പ്പനയ്ക്കായി കൂടുതല്‍ മയക്കുമരുന്ന് എത്തുന്നത് വരെ കാത്തു നിന്നാണ് എക്‌സൈസ് കമ്മിഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

മയക്കു മരുന്നു സിറിഞ്ചുകളിലാക്കി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിദ്യാര്‍ഥികളടക്കമുള്ള ആവശ്യക്കാര്‍ക്കു കുത്തിവച്ചു കൊടുക്കുകയും വില്‍പ്പന നടത്തുന്നതിലെയും പ്രധാനിയാണ് ഋഷഭെന്നു എക്‌സൈസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ ഇതിനു മുന്‍പും ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനു എക്‌സൈസില്‍ കേസുണ്ട്.. കൂടാതെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുള്ളതായി പറയുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ശശി ചേണിച്ചേരി, പി ജലീഷ്, കെ ബിനീഷ്, സി എച്ച് റിഷാദ്, വി പി ശ്രീകുമാര്‍, സി. അജിത്ത് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications