കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗിയുമായി പോയ ആംബുലൻസിന് നേരെ അക്രമം: ജീവനക്കാരിയ്ക്ക് നേരെ അസഭ്യവർഷം!! സംഭവം കണ്ണൂരിൽ!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കൊറോണ വൈറസ് ബാധിതനുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. മദ്യപിച്ചെത്തിയ നാലുപേരടങ്ങുന്ന സംഘമാണ് കരുവഞ്ചാലിൽ വെച്ച് കൊവിഡ് ബാധിതനുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. 108 ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎല്‍എ എംസി ഖമറുദ്ദീനിതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ലീഗ് എംഎല്‍എ എംസി ഖമറുദ്ദീനിതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

അക്രമികളുടെ സംഘം ആംബുലൻസിന്റെ ഡോർ തുറക്കുകയും രോഗികളുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് വാഹനത്തിന്റെ ടയറിന്റെ കാറ്റും പകുതി അഴിച്ചുവിട്ടിരുന്നു. ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് അസഭ്യം പറയുകയും ചെയ്തുു. ആംബുലൻസ് ജീവനക്കാർ വിവരമറിയിച്ചതോടെ സംഭവ സ്ഥലത്ത് പോലീസ് എത്തുന്നത്. ആലക്കോട് പോലീസ് എത്തിയതിന് ശേഷം മാത്രമാണ് രോഗിയുമായി യാത്ര പുറപ്പെട്ട ആംബുലൻസിന് യാത്ര തുടരാൻ കഴിഞ്ഞത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതിന് പിന്നാലെയാണ് രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിന് നേരെയും ആക്രമണമുണ്ടാകുന്നത്.

ambulance-2334-

കണ്ണൂർ ഇന്ന് ജില്ലയില്‍ 95 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിൽ 80 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒന്‍പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3404 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 92 പേരടക്കം 2367 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 23 പേര്‍ ഉള്‍പ്പെടെ 28 പേര്‍ മരണപ്പെട്ടു. ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

English summary
Drunken People attacked 108 ambulance in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X