Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുട്ടിൻ്റെ മറവിൽ കക്കാട് പുഴയിൽ മാലിന്യം തള്ളൽ: പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ

കണ്ണൂർ: കക്കാട് - മുണ്ടയാട് റോഡിൽ തെരുവ് വിളക്കില്ലാത്തത് യാത്രക്കാർക്ക് അപകട കുരുക്കാവുന്നു. കണ്ണൂർ കോർപറേഷനിലെ കക്കാട് വാർഡിലാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. സ്പോർട്സ് കൗൺസിൽ പണിത സ്വിമ്മിങ് പൂൾ റോഡു മുതൽ പള്ളിപ്രം റോഡ് കയറ്റം തുടങ്ങുന്ന സ്ഥലം വരെയാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാത ഒഴിവാക്കി ഗതാഗത തിരക്കു കുറഞ്ഞ കക്കാട് റോഡിലൂടെ മുണ്ടയാട് സബ് സ്റ്റേഷൻ വഴിയാണ് യാത്രക്കാർ അധികവും സഞ്ചരിക്കുന്നത്. മത്സ്യ മാർക്കറ്റും അറവുശാലകളുമുള്ള കക്കാട് ടൗണിൽ രാപകൽ ഭേദമില്ലാതെ തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുകയാണ് ഈ റോഡിൽ രണ്ട് ഹം പുകളുമുണ്ട്.

kakkad-

ഈ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. നേരത്തെ ഇവിടെ ഹംപിൽ കയറി നിയന്ത്രണം വിട്ടു ഒരു ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കക്കാട് ജങ്ഷനിൽ നിന്നു മുതൽ തെരുവ വിളക്കില്ലാത്തതിനാൽ ഇതു സൗകര്യമാക്കിയെടുത്ത് പുഴയിൽ മാലിന്യം തള്ളുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതോടെ സൗന്ദര്യവൽക്കരണം നടക്കുന്ന കക്കാട് പുഴ വീണ്ടും മാലിന്യം തള്ളത് കേന്ദ്രമായിരിക്കുകയാണ്.പ്രകാശമില്ലാത്ത ഭാഗങ്ങളിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. ഇതു കാരണം കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നത്.

മുസ്ലീം ലീഗിലെ പനയൻ ഉഷയാണ് ഇവിടെ കൗൺസിലർ. 2015 മുതൽ കോർപറേഷൻ രൂപീകരണം മുതൽ വലിയ പുരോഗതിയൊന്നുമില്ലാത്ത വാർഡുകളിലൊന്നാണ് കക്കാട്. പുഴ സൗന്ദര്യവൽക്കരണം, പുതിയ മാർക്കറ്റ് നിർമ്മാണം എന്നിവ ഇപ്പോഴും പാതിവഴിയിലാണ്. പുഴ കൈയ്യേറ്റവും മാലിന്യം തള്ളലും ചെറു മഴ വന്നാൽ പോലും റോഡുകൾ വെള്ളത്തിനടിയിലാകുന്നതും കക്കാട്ടെ ജനങ്ങൾക്ക്‌ ദുരിതം മാത്രമാണ് സമ്മാനിച്ചത്. 2018-2019 കാലങ്ങളിലുണ്ടായ പ്രളയത്തിൽ ഇവിടെ നിന്നും നിരവധി കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. രാത്രികാലങ്ങളിൽ ഇരുട്ടിലാകുന്ന കക്കാട് ജങ്ഷൻ - പള്ളിപ്രം റോഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.ഇതിനായി ത്രീ ഫെയ്സ് ലൈൻ വലിക്കേണ്ടതുണ്ട്. കോർപറേഷൻ സഹായത്തോടെ സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+