ക്രെയിന്‍ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് ഓപ്പറേറ്റർ മരിച്ചു
തളിപ്പറമ്പ്:ക്രെയിന്‍ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് ഓപ്പറേറ്റര്‍ മരിച്ചു.
കണ്ണപുരം ചുണ്ടവയല്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മാറ്റാങ്കീല്‍ താഴെപുരയില്‍ മുസ്തഫ(38) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. മണല്‍ കടത്തിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ മിനി ലോറി ഉയർത്തുന്നതിനിടെയായിരുന്നു അപകടം.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മണല്‍കടത്ത് സംഘത്തിന്റെ കെ.എല്‍-12 ഡി 9006 മിനിലോറി പട്ടുവം മാണുക്കര മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപം മറിഞ്ഞത്. പൊലിസറിയാതെ വാഹനം പൊക്കിമാറ്റാനായി മണല്‍കടത്ത് സംഘം കുപ്പം, വളപട്ടണം എന്നിവിടങ്ങളിലെ ഖലാസിമാരെ വിളിച്ചുവെങ്കിലും പുലര്‍ന്നതിന് ശേഷം മാത്രമേ വരാനാന്‍കഴിയുമെന്ന് ഇവര്‍ പറഞ്ഞതിനാല്‍ കണ്ണപുരത്തെ ക്രെയിന്‍ ഓപ്പറേറ്റര്‍ മുസ്തഫയെ വിളിച്ചുവരുത്തുകയായിരുന്നു.

വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ വൈദ്യുതി തൂണിലിടിച്ച് ക്രെയിന്‍ മറിഞ്ഞ് അകത്ത് കുടുങ്ങിയ മുസ്തഫ ഞെരിഞ്ഞ് മരണപ്പെടുകയായിരുന്നു.തളിപ്പറമ്പില്‍ നിന്നും അഗ്‌നിശമന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ക്രെയിന്‍ കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുത്തത്.തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
പരേതനായ അബ്ദുള്ള-ആസീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: മാഫിദ.മകള്‍: ഫാത്തിമ മെഹ്റ.സഹോദരങ്ങള്‍: അഷറഫ്, സിദ്ദിക്ക്.
മൃതദേഹം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം കണ്ണപുരം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സംഭവത്തില്‍ കേസെടുത്തു അന്വേഷണമാരംഭിച്ചതായി തളിപറമ്പ് പൊലിസ് അറിയിച്ചു.മണല്‍കടത്തുകാരെ കുറിച്ചുവ്യക്തമായ സൂചനലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലിസ് പറഞ്ഞു.












Click it and Unblock the Notifications