കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനതാവളത്തിൽ ഇ-വിസ സൗകര്യമൊരുക്കുന്നു: വ്യോമയാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ രാജ്യാന്താരവിമാനതാവളത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി ഉന്നതതല യോഗം അടുത്ത മാസം നടക്കും. വിമാനത്താവള വികസനം സ്തംഭനാവസ്ഥയിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തിര യോഗം വിളിച്ചത്.കേന്ദ്ര വ്യോമയാന സെക്രട്ടറി, വിദേശ വിമാന കമ്പനി പ്രതിനിധികൾ എന്നിവരെ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്.

 കൊറോണ; തൃശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, സംസ്ഥാനത്ത് 3367 പേർ നിരീക്ഷണത്തിൽ കൊറോണ; തൃശൂരിലെ വിദ്യാർത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു, സംസ്ഥാനത്ത് 3367 പേർ നിരീക്ഷണത്തിൽ

കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന മൂന്നാമത്തെ യോഗമാണിത്. നേരത്തെ രണ്ടു തവണ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. ഇത്തവണ വിമാന താവളത്തിൽ തന്നെയാണ് യോഗം നടക്കുക.

kannur

കണ്ണൂരിനെനെ എയർ കാർഗോ ഹബ്ബായി മാറ്റുക ഇ-വിസ സമ്പ്രദായം കൊണ്ടുവരിക. കൂടുതൽ വിദേശ വിമാന സർവിസുകൾ നടത്തുക തുടങ്ങിയ ഒട്ടേറെ അജൻഡകൾ യോഗത്തിനുണ്ട്. കണ്ണൂർ വിമാനതാവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾ സർവീസ് നടത്താതിന്റെ പ്രധാന കാരണം കേന്ദ്ര അനുമതിയില്ലാത്തതാണ്. കേന്ദ്ര വ്യോമയാന സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ ഈക്കാര്യം മുഖ്യമന്ത്രി ഉന്നയിക്കും.ഇതോടെ കേന്ദ്ര നിലപാട് അൽപമെങ്കിലും മയപ്പെടുമെന്നാണ് പ്രതീക്ഷ.

English summary
E-visa facility in Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X