Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലേക്ക് എളുപ്പമെത്താന്‍ ചുവപ്പ്‌നാടയില്‍ കുടുങ്ങിയ പാതക്ക് പകരം ബദല്‍പാത

ആലക്കോട്: കേന്ദ്ര ഉപരിതലവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു ചുവപ്പുനാടയില്‍ കുടുങ്ങിയ മാടായിക്കാവ്- പയ്യന്നൂര്‍ - പുളിങ്ങോം- ബാഗമണ്ഡലം പാതയ്ക്ക് പകരം കാനംവയലില്‍ നിന്നു കര്‍ണാടകയിലെ മാങ്കുണ്ടി എസ്റ്റേറ്റ് വഴി കോറങ്കാലയില്‍ എത്തുന്ന ബദല്‍പാതയ്ക്ക് വേണ്ടി ശ്രമം തുടങ്ങി. മാടായിക്കാവ്- ബാഗമണ്ഡലം അന്തര്‍സംസ്ഥാന പാത പരിഗണനയിലില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണു ബദല്‍പാതയ്ക്ക് വേണ്ടിയുള്ള ശ്രമം ഊര്‍ജിതമാക്കിയത്. ഇതിനു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ട്. ചെറുപുഴ പഞ്ചായത്തിലെ കാനംവയലില്‍ നിന്നു കര്‍ണാടക വനത്തിലെ മാങ്കുണ്ടി സ്വകാര്യ എസ്റ്റേറ്റ് വഴി ബാഗമണ്ഡലം - ബെംഗളൂരു പാതയിലെ കോറങ്കാല സര്‍ക്കാര്‍ സ്‌കൂളിനു സമീപം എത്തുന്ന വിധത്തില്‍ പുതിയ പാത നിര്‍മിക്കാനാണു ശ്രമം. കാനംവയലില്‍ നിന്നു 14.5 കി.മീ. യാത്ര ചെയ്താല്‍ കോറങ്കാലയില്‍ എത്താനാകും.

27

നിലവില്‍ കാനംവയലില്‍ നിന്നു മാങ്കുണ്ടി എസ്റ്റേറ്റിലേക്കും അവിടെ നിന്നു മറ്റു സ്വകാര്യ വ്യക്തികളുടെ ഉടസ്ഥതയിലുള്ള സ്ഥലങ്ങളിലൂടെയും കോറങ്കാലയിലേക്ക് എത്താന്‍ മണ്‍ റോഡുകളുണ്ട്. ഈ റോഡുകള്‍ വികസിപ്പിക്കുകയും പുതിയതായി 7 കി.മീ. റോഡ് നിര്‍മിക്കുകയും ചെയ്താല്‍ വെള്ളൂര്‍ ദേശീയപാതയില്‍ നിന്നു ചെറുപുഴ - രാജഗിരി കാനംവയല്‍ വഴി ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബാഗമണ്ഡലം - ബെംഗളൂരു പുതിയ പാതയില്‍ എത്താന്‍ സാധിക്കും. പുതിയ പാതയില്‍ 4.5 കി.മീ. ഭാഗം മാത്രമെ നിബിഡ വനമുള്ളൂ. മാങ്കുണ്ടി എസ്റ്റേറ്റില്‍ എത്താന്‍ തേജസ്വിനിപ്പുഴയ്ക്കു പാലം നിര്‍മിക്കുകയും വേണം.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    കേരള അതിര്‍ത്തിയോട് ചേര്‍ന്നു ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ പ്രദേശം കൂടിയാണു മാങ്കുണ്ടി എസ്റ്റേറ്റ്. റോഡിന്റെ സഞ്ചാരപാതയെക്കുറിച്ചു പ്രാദേശിക പഠനം നടത്തി ടോമി ജേക്കബ്, മാത്യു തടത്തില്‍ എന്നിവര്‍ തയാറാക്കിയ പഠനവിവരങ്ങളും പുതിയ പാതയ്ക്കു വേണ്ടി പരിഗണിക്കുന്നുണ്ട്. 18.5 കി.മീ. ദൈര്‍ഘ്യമുള്ള വനപാതയ്ക്ക് പകരം കാനംവയല്‍ നിന്നു മാങ്കുണ്ടി എസ്റ്റേറ്റ് വഴി കോറങ്കാല വരെ പകല്‍യാത്ര യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണു പഠനം നടത്തിയ തദ്ദേശവാസികള്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+