ഏച്ചൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച കുരുന്നുകള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ചക്കരക്കല്‍: കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാമൊഴി നൽകി ജൻമനാടും വിദ്യാലയവും. മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12)മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ്ബാഹുള്‍ അമീര്‍ ( 12 ) എന്നിവരാണ് മരണപ്പെട്ടത്. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും ഒരുപോലെ വിതുമ്പുകയായിരുന്നു.

ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപമുള്ള കുളത്തിൽ ഇരുവരും അപകടത്തിൽപ്പെട്ടത്. മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. എന്നാൽ ചെളി നിറഞ്ഞ കുളത്തില്‍ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടിലെ നിർമ്മാണ തൊഴിലാളികൾ ഓടി വന്ന് കുട്ടികളെ എടിത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വര്‍ഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആദിലിന്റെ പിതാവ് നവാസ് ഗള്‍ഫിലാണ്. അന്‍സിയയാണ് ഉമ്മ. സഹോദരന്‍: അദി നാന്‍. മുനീറാണ് അമീറിന്റെ പിതാവ്. സാജിദയാണ് മാതാവ്: യഹ്നാന്‍ സഹോദരനാണ്.












Click it and Unblock the Notifications