ഇക്കോ സെന്‍സെറ്റിവ് സോണ്‍:സുപ്രീംകോടതി വിധിയില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി
തലശേരി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .
പിണറായികണ്‍വെന്‍ഷന്‍ സെന്ററില്‍ ലോകപരിസ്ഥി ദിനത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ച വൃക്ഷസമൃദ്ധി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന സംരക്ഷണ നയത്തിന്റെ ഭാഗമായാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വനം സംരക്ഷിക്കപ്പെടണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റേയും നിലപാട്. വനം വളരണം, വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കണം എന്ന നിലയില്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ ജനസാന്ദ്രതയേറിയ 'സംസ്ഥാനമാണ് നമ്മുടെത്. സംസ്ഥാനത്തിന്റെ ചില വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നുണ്ട്. ജനങ്ങള്‍ താമസിക്കുന്നയിടങ്ങളില്‍ ഇക്കോ സെന്‍സിറ്റീവ് സോണാക്കരുതെന്നാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട്.ഇത് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിശോധനയിലായിരുന്നു.

ഇതിന്മേലുള്ള തീരുമാനം അന്തിമഘട്ടത്തിലായി വരികയാണ്. ആ ഘട്ടത്തിലാണ് സൂപ്രീം കോടതിയുടെ ഉത്തരവ് വരുന്നത്.ഇതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സംബന്ധിച്ചും പറയുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികള്‍ ഗൗരവത്തോടെ സര്‍ക്കാര്‍ കൈകൊള്ളും. ജനവാസ കേന്ദ്രങ്ങളിലെ ആളുകളുടെ താല്‍പര്യം സംരക്ഷിക്കും എന്നതാണ് നയം. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ ബന്ധപ്പെട്ട് ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം വിധിയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ നിയമപരമായും പരിശോധിക്കും. എല്ലാ തരത്തിലും ജനങ്ങളോടൊപ്പമായിരിക്കും സര്‍ക്കാര്‍. എന്നാല്‍ സൂപ്രീം കോടതി വ്യക്തമാക്കുന്ന തരത്തില്‍ വനം സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. വനം കൃത്യമായി സംരക്ഷിക്കുന്നതിനതിനൊപ്പം ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി സംതുലനം പുനസ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വനവല്‍ക്കരണ മാണിതിനൊരു വഴി.ഇതിന്റെ ഭാഗമായാണ് വൃക്ഷവല്‍ക്കരണം നടത്തുന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രണ്ടര കോടി വൃക്ഷതൈകളാണ് വച്ച് പിടിപ്പിച്ചത്.ഇതില്‍ 70 ശതമാനവും ആരോഗ്യത്തോടെ വളരുന്നുണ്ട്. പരിപാലനം ഉറപ്പ് വരുത്തന്നിനാലാണിത്.വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും കോര്‍ത്തിണക്കിയാണ് വൃക്ഷ സമൃദ്ധി പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുക. തദ്ദേശ വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. സ്വാഭാവിക വനം ആവാസവ്യവസ്ഥ പുനസ്ഥാപനത്തിന്റെ ഭാഗമായി അധിനിവേശ സസ്യ നിര്‍മ്മാര്‍ജനം നടത്തണം. അതിനാലാണ് ബഹുജന പങ്കാളിത്തത്തോടെ തദ്ദേശ വൃക്ഷത്തൈകള്‍ നല്‍കുന്നത്. ഇക്കുറി '43 ലക്ഷം വൃക്ഷത്തൈകളാണ് നടുക. ഇവയെ 3 മുതല്‍ 5 വര്‍ഷം വരെ പരിപാലിക്കും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹായമുണ്ടാവും. 43 ലക്ഷം തൈകള്‍ 3 വര്‍ഷം പരിപാലിക്കുമ്പോള്‍ പ്രതിവര്‍ഷം എഴുപത്തി ഒന്നര ലക്ഷം തൊഴില്‍ ദിനങ്ങളാണ് അധികമായി സൃഷ്ടിക്കപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നമ്മുടെ പ്രകൃതിയെ നമുക്ക് ലഭിച്ചതിലും മികച്ച നിലയില്‍ നമ്മുടെ വരും തലമുറയ്ക്ക് കൈമാറാന്‍ പരിസ്ഥിതി ദിനത്തെ ഒരോര്‍മ്മപ്പെടുത്തലായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍
മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനായി.
മനുഷ്യവംശത്തിന്റെ അന്തകരായി മനുഷ്യര്‍തന്നെ മാറുന്ന അത്യന്തം സങ്കീര്‍ണമായ പാരിസ്ഥികാവസ്ഥയിലൂടെയാണ് ഭൂമി കടന്നു പോകുന്നതെന്നും ഇതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പരിസ്ഥിതി ദിനാചരണമെന്നും മന്ത്രി എം വി ഗോവിന്ദന്‍പറഞ്ഞു. ഈ സാഹചര്യത്തില്‍ ഓരോ പ്രദേശത്തും ലക്ഷക്കണക്കിന് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന വൃക്ഷ സമൃദ്ധി പദ്ധതി അര്‍ത്ഥവത്തായ പ്രചാരണോപാധിയാണെന്നും അങ്ങിനെ ലോകത്തിന് തന്നെ മാതൃകയാവുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
വനം വന്യജീവി സംരക്ഷണ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ല നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അത് മനസിലാക്കാത്തവരാണ് ജനകീയ ആവശ്യങ്ങളെ പരിസ്ഥിതിയുടെ പേരില്‍ നിരാകരിക്കുന്നതെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാറെന്നും മുഖ്യ പ്രഭാഷണത്തിനിനിടെ അദ്ദേഹം വ്യക്തമാക്കി.
പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ മുറ്റത്ത് മരങ്ങള്‍ നട്ടുകൊണ്ടായിരുന്നു വൃക്ഷസമൃദ്ധി പദ്ധതിയുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഞാവല്‍ , മന്ത്രിമാരായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ മൈലെള്ളു, താനി എന്നീ വൃക്ഷതൈകളാണ് നട്ടത്. വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വൃക്ഷവത്ക്കരണ പദ്ധതിയാണ് വൃക്ഷ സമൃദ്ധി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, പൊതുജന സമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒണ്‍ലി വണ്‍ എര്‍ത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം.
ഹരിത ഭംഗി വര്‍ദ്ധിപ്പിക്കുക, കേരളത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ' വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ദേശീയ വനനയം അനുശാസിക്കുന്ന മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ പദ്ധതിക്ക് സാധിക്കും.
കൂടുതല്‍ കാര്‍ബണ്‍ സ്വാംശീകരണം നടത്തുന്നതിനായി സംസ്ഥാനത്തെ വനാവരണം വര്‍ദ്ധിപ്പിക്കല്‍, വനേതര പ്രദേശത്തെ വൃക്ഷവത്ക്കരണം, തദ്ദേശ സ്വയംഭര ണസ്ഥാപനങ്ങളെ വൃക്ഷതൈ ഉല്പാദിപ്പിക്കുന്ന നഴ്‌സറികള്‍ ഉണ്ടാക്കുന്നതിന് സ്വയം പര്യാപ്തമാക്കല്‍, നട്ടുപിടിപ്പിക്കുന്ന വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കല്‍, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാദികള്‍ മെച്ചപ്പെടുത്തല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലഘുകരിക്കുന്നതിന് ഹരിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍ എന്നിവയാണ് വൃക്ഷ സമൃദ്ധി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ . സംസ്ഥാനത്താകെ 832, നഴ്‌സറികളിലായി ഇതുവരെ 43 ലക്ഷം വൃക്ഷ തൈകള്‍ ഉദ്പാദിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വൃക്ഷവല്‍ക്കരണ പരിപാലന പ്രവര്‍ത്തനം നടത്തുക.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ബെന്നിച്ചന്‍ തോമസ് വൃക്ഷസമൃദ്ധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. വി ശിവദാസന്‍ എം പി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍ , എ എന്‍ ഷംസീര്‍, കെ വി സുമേഷ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ കെ രാഗേഷ് , തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, പിണറായി പഞ്ചായത്ത് അംഗം എ ദീപ്തി, കണ്ണൂര്‍ ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍, കോഴിക്കോട് ഇന്‍സ്‌പെക്ഷന്‍ ആന്റ് ഇവാലുവേഷന്‍ കണ്‍സെര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ ദേവപ്രസാദ്, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍ ടി സാജന്‍, എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇന്ദു വിജയന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍ കീര്‍ത്തി,എംജിഎന്‍ആര്‍ഇജി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പി ബാലചന്ദ്രന്‍ നായര്‍, ടൈനി സൂസന്‍ ജോണ്‍ , സോഷ്യല്‍ ഫോറസ്ട്രി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications