കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സോണിയയ്ക്കും രാഹുലിനുമെതിരായ ഇ.ഡി നടപടി; ഇന്‍കം ടാക്‌സ് ഓഫീസ് ഉപരോധിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

കണ്ണൂര്‍: പ്രതിപക്ഷകക്ഷി നേതാക്കളെ കേസില്‍ കുടുക്കി രാഷ്ട്രീയ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന് അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്ന് അഡ്വ. സണ്ണിജോസഫ് എം എല്‍ എ. നെഹ്‌റു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചും രാഹുല്‍ഗാന്ധിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും നടന്ന ഇന്‍കം ടാക്‌സ് ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ മോഹം നടക്കാന്‍ പോകുന്നില്ല. ശക്തമായ പ്രതിരോധം കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ രാഹുല്‍ഗാന്ധിയെ പിന്തുടര്‍ന്ന എംപിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും ക്രൂരമായാണ് പോലീസിനെ ഉപയോഗിച്ച് നേരിട്ടത്.

gff

എന്നാല്‍ പോലിസിനെ ഉപയോഗിച്ചാലൊന്നും കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുവാന്‍ തീരുമാനിച്ച പ്രക്ഷോഭം സമരം അവസാനിപ്പിക്കില്ലെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി,മേയര്‍ അഡ്വ. ടി ഒ മോഹനന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു,വി എ നാരായണന്‍ ,സജീവ് മാറോളി ,ടി ജയകൃഷ്ണന്‍ ,കെ സി ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

ഏഴ് പേരെയും തരിപ്പണമാക്കി, ടിക്കറ്റ് ടു ഫിനാലെയില്‍ ദില്‍ഷയ്ക്ക് കൂടുതല്‍ പോയന്റ്, ഫൈനലില്‍ഏഴ് പേരെയും തരിപ്പണമാക്കി, ടിക്കറ്റ് ടു ഫിനാലെയില്‍ ദില്‍ഷയ്ക്ക് കൂടുതല്‍ പോയന്റ്, ഫൈനലില്‍

ഉപരോധ സമരത്തിന് കെ സി മുഹമ്മദ് ഫൈസല്‍,കെ പ്രമോദ്, എന്‍ പി ശ്രീധരന്‍,എം പി ഉണ്ണികൃഷ്ണന്‍ ,സി ടി ഗിരിജ, ഡോ: ജോസ് ജോര്‍ജ് പ്ലാത്തോട്ടം, ഡോ. കെ വി ഫിലോമിന ടീ ച്ചര്‍, രജനി രമാനന്ദ്, സുധീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ്, എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

English summary
ED action against Sonia gandhi and Rahul gandhi; Congress conduct protest to income tax office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X