• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കള്ളപ്പണം വെളുപ്പിച്ചത് ക്രിക്കറ്റ് താരങ്ങളിലൂടെയോ? ബിനീഷിനെതിരായുള്ള അന്വേഷണം മുറുകുന്നു

 • By Desk

തലശേരി: കള്ളപ്പണം വെളുപ്പിക്കാൻ ബിനീഷ് കോടിയേരി ചില സംസ്ഥാന മുൻനിര ക്രിക്കറ്റ് താരങ്ങളെ സഹായിച്ചതായി ആരോപണം. സിനിമാ-ക്രിക്കറ്റു ലോകത്തെ ബന്ധങ്ങൾ ബിനീഷ് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും എൻഫോഴ്സ്മെന്റ് നടത്തി വരികയാണ്. ഇതിനിടെയിലാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചിലർ ആരോപണങ്ങളെന്ന രൂപത്തിൽ ചില രഹസ്യ വിവരങ്ങൾ കൈമാറിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബീഹാറിൽ ജനാധിപത്യം വീണ്ടും വിജയിച്ചെന്ന് പ്രധാനമന്ത്രി, ബീഹാറിന് ഇത് പുതുയുഗമെന്നും മോദി

തലശേരി ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായി ബിനീഷ് മത്സരിച്ചിരുന്നു എന്നാൽ അതിശക്തമായ ഗ്രൂപ്പുള്ള ഒരു ജില്ലാ ഘടകമാണിത്. ബിനീഷിന്റെ അടുത്ത സുഹൃത്തും ബിനാമിയെന്നുമറിയപ്പെടുന്നയാളുടെ ധർമ്മടത്തെ വിട്ടിൽ ഇതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകൾ എൻഫോഴ്സ്മെന്റ് പരിശോധിച്ചു വരികയാണ്.

ക്രിക്കറ്റ് അസോസിയേഷനിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു പൊതു മേഖലാ ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ചിലർ കള്ളപ്പണം വെളുപ്പിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുസമാനമായ സംശയങ്ങളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉന്നയിച്ചിരിക്കുന്നത്. ക്രിക്കറ്റിലും സിനിമയിലും രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച ബിനീഷിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടോയെന്ന അന്വേഷണത്തിലാണ് എൻഫോഴ്സമെന്റ്.

ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപങ്ങളും പരിശോധിച്ച് വരികയണ്.2016ലെ നോട്ടു നിരോധനകാലത്ത് ബിനീഷും കൂട്ടാളികളും നിരവധി തവണ കൊല്‍ക്കത്തയില്‍ പോയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നു ആ യാത്രകളെന്നെന്നാണ് ഇപ്പോഴത്തെ നിഗമനം. സംസ്ഥാനത്തെ ചില ബാങ്കുകളില്‍ ബിനീഷിന് നിര്‍ണ്ണായക സ്വാധീനമുണ്ടെന്നാണ് രഹസ്യവിവരം. മുൻ കാല ക്രിക്കറ്റ് കളിക്കാരാണ് ഈ ബ്രാഞ്ചിനെ നയിച്ചിരുന്നത്. ബിനീഷിന്റെ സുഹൃത്തായ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ക്രിക്കറ്റ് ഉന്നതരുടെ പണമെത്തിയെന്നും സൂചനയുണ്ട്. ഇതേ സമയം ബംഗളുരുവില്‍ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വില്‍സല്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയിട്ടുണ്ട്..

ബുധനാഴ്ച്ച വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊല്‍ക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്. ഇത് ഏറെ നിര്‍ണ്ണായകമാണ്.

കൊല്‍ക്കത്തയിലെ മിക്ക കമ്പനികളും വ്യാജ മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കണക്കില്‍ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. ഇതിന് പുറമേയാണ് എസ്ബിഐ ബ്രാഞ്ചുകളിലേക്കുള്ള സംശയങ്ങളും. എല്ലാം ഗൗരവത്തോടെ ഇഡി പരിശോധിക്കും.

കൊല്‍ക്കത്തയിലെ കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍നിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊല്‍ക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പത്തു കമ്പനികളില്‍ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിഗമനം. കമ്പനി എം.ഡി. എന്ന നിലയില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.

cmsvideo
  Bineesh Kodiyeri facing serious allegations in bangalore case

  English summary
  ED tighens investigation against Bineesh Kodiyeri, Moves to financial deatials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X