Get Updates
Get notified of breaking news, exclusive insights, and must-see stories!

എടക്കാട് അടിപ്പാത നിര്‍മ്മിക്കണം; ദേശീയപാത അതോറിറ്റി ഓഫീസിന് മുന്‍പില്‍ ധര്‍ണ

തലശേരി: ദേശീയപാത വികസനം പുരോഗമിക്കുന്ന എടക്കാട് അടിപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടക്കാട് ദേശീയപാത അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 14ന് ദേശീയപാത അതോറിറ്റി ഓഫീസിന് മുന്‍പില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച നാഷണല്‍ ഹൈവേ 16 ആറുവരിപ്പാത എടക്കാട് ടൗണ്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ നിലവിലുള്ള വിവിധ ഗതാഗത സൗകര്യങ്ങളെയും വ്യാപാര സംവിധാനങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

add

കടമ്പൂര്‍, കാടാച്ചിറ, ചക്കരക്കല്ല്, പിണറായി, മമ്പറം മുതലായ ഭാഗങ്ങളിലേക്ക് എടക്കാട് ടൗണ്‍ വഴിയുള്ള റോഡുകളിലേക്ക് പ്രവേശനം ദുഷ്‌കരമാവുകയും ദീര്‍ഘദൂരം അധികം സഞ്ചരിക്കേണ്ടി വരികയും ചെയ്യും. കൂടാതെ പ്രശസ്തമായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കും പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി വീടുകളിലേക്കുമുള്ള എടക്കാട് നിന്നുള്ള ഏക മാര്‍ഗ്ഗമായ ബീച്ച് റോഡ് ഫലത്തില്‍ ഇല്ലാതാകുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്.

ജില്ലയിലെ തന്നെ പ്രസിദ്ധവും നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരികയും, നിലവില്‍ ഹൈവേയോരത്തായി നിലകൊള്ളുകയും ചെയ്യുന്ന എടക്കാട് ബസാര്‍ ഫലത്തില്‍ വഴിമുടങ്ങുകയും അപ്രസക്തവുമാവുന്ന ദുരവസ്ഥയാണ് സംജാതമാകാനിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രദേശ വാസികളും വ്യാപാരികളും ഏറെ ഉത്കണ്ഠയിലാണ്

പുതിയ ഹൈവേ വരുന്നതോടെ എടക്കാട് ടൗണ്‍ നിലനില്‍ക്കുന്നതിനും, പ്രാദേശികമായ യാത്ര സൗകര്യങ്ങള്‍ മുടങ്ങാതിരിക്കുന്നതിനും, എടക്കാട് ടൗണ്‍ ഭാഗത്തുകൂടി ഒരു അടിപ്പാത അത്യാവശ്യമാണ്. നിലവിലുള്ള പ്ലാന്‍ അനുസരിച്ച് കണ്ണൂര്‍ ദിശയില്‍ എടക്കാട് ടൗണില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരെയും, തലശ്ശേരി നിശയില്‍ 500 മീറ്റര്‍ അകലെയും അടിപ്പാത നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശമുള്ളത്.

അതിനാല്‍ ഏത് ഭാഗത്തേക്ക് പോകേണ്ടവരും കുറെയധികം ചുറ്റി സഞ്ചരിക്കേണ്ടി വരികയും ടൗണുമായി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തില്‍ എടക്കാട് ടൗണിന് സമീപത്തായി അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് കടമ്പര്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ എന്‍എച്ച് പ്രോജക്ട് അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായി എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കും ജില്ലയില്‍ നിന്നുളള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തുടങ്ങിയവര്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ ഉത്കണ്ഠയും ആവശ്യവും ബോധ്യപ്പെടുത്തുന്നതിനും അടിയന്തിര നടപടി ആവശ്യപ്പെട്ടുമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30 മുതല്‍ കണ്ണൂര്‍ എന്‍എച്ച് അതോറിറ്റി പ്രോജക്ട് ഓഫീസിന് മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. വിവിധ രാഷ്ട്രീയ വ്യാപാരി സംഘടനാനേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രസംഗിക്കും.

സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് നാളെ ഉച്ച വരെ എടക്കാട് ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും. പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം വാഹനജാഥ, ഗൃഹസമ്പര്‍ക്കം, നോട്ടീസ് പോസ്റ്റര്‍ പ്രചരണം മുതലായവ നടന്നുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ജീവല്‍ പ്രധാനമായ ആവശ്യം അംഗീകരിച്ച കിട്ടുന്നത് വരെ പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായ കെ.വി ജയരാജന്‍, ഒ.സത്യന്‍, പി.കെ പുരുഷോത്തമന്‍, എം.കെ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+