കണ്ണൂരിൽ എട്ടുപേർക്ക് കൂടി കൊറോണ വൈറസ്: അഞ്ച് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയത്!!
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ എട്ട് പേര്‍ക്ക് പുതുതായി എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ്.സി ജീവനക്കാരനാണ് മറ്റൊരാള്‍. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 14 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14-ന് അബുദാബിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 48കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ നാലിന് കുവൈറ്റില്‍ നിന്ന് കെ.യു 1725 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 47കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 30-ന് എത്തിയ പാനൂര്‍ സ്വദേശി 28കാരന്‍, ജൂലൈ മൂന്നിന് എത്തിയ പേരാവൂര്‍ സ്വദേശി 34കാരന്‍, ജൂലൈ അഞ്ചിന് എത്തിയ പാനൂര്‍ സ്വദേശി 57കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശി 44കാരന്‍, ജൂലൈ 7-ന് ഗുജറാത്തില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 32കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ആഗ്ര സ്വദേശിയായ 54കാരനാണ് രോഗബാധിതനായ ഡി.എസ്.സി ജീവനക്കാരനെന്ന് കലക്ടർ അറിയിച്ചു.ഇതിനിടെ ശ്രീകണ്ഠാപുരം ന്ഗരസഭ ചെയര്‍മാനടക്കം നഗരസഭയിലെ ജീവനക്കാരായ അഞ്ചുപേരുടെ കൊ വിഡ് പരിശോധനാ ഫലം നെഗറ്റീവായത് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസകരമായി '
ഇവർ ഉള്‍പ്പെടെ പ്രദേശവാസികളായ 79 പേരുടെ കോവിഡ് പരിശോധനഫലം നെഗറ്റിവാണ്.. കഴിഞ്ഞദിവസം കൂട്ടുംമുഖം സാമൂഹികാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് ശ്രീകണ്ഠാപുരം മേഖലയിൽ സമൂഹ വ്യാപനആശങ്കയില്ലെന്ന് തെളിഞ്ഞത്. ഇതിനു സമാനമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് ഉൾപ്പെടെ 14 പേരുടെ ഫലവും നെഗറ്റിവാണ്. ക്വാറന്റീനിലായിരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 14 പേരുടെ കോവിഡ് പരിശോധനാഫലമാണ് നെഗറ്റിവായത്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 14 പേരുടെ പരിശോധനാഫലമാണ് നെഗറ്റിവായത്












Click it and Unblock the Notifications