• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

​ കൊവിഡ് 19 രോഗബാധിതനൊപ്പം സമ്പർക്കത്തിലേർപ്പെട്ട എട്ടു പേരെ നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

  • By Desk

കണ്ണൂ​ർ: കൊവിഡ് 19 സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട സഹപ്രവർത്തകരായ എട്ടു പേരെ അടിയന്തിരമായി സംസ്ഥാന സർക്കാർ നാട്ടിലെത്തിച്ചു. ദു​ബാ​യി​യി​ൽ നി​ന്ന് എ​ത്തി​യ എ​ട്ടു​പേ​രെയാണ് കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. വെള്ളിയാഴ്ച്ച രാ​ത്രി എട്ടുമണിയോടെ ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ 10 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ഭാര്യയുടെ സ്കൂളിന്റെ ജയത്തിനായി എൽഎസ്എസ് പരീക്ഷയുടെ മാർക്ക് തിരുത്തിയ ക്ളർക്കിന്റെ പണിപോയി!!

ഇ​വ​രു​ടെ ര​ക്ത​സാ​മ്പിളു​ക​ൾ തി​രു​വ​ന​ന്ത​പു​രം വൈ​റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തിനു ശേ​ഷ​മേ ഇ​വ​രെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​ള്ളൂ. ഇതേ സമയം രോഗികൾ വർധിക്കുന്ന സാഹചര്യത്താൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ റോ​ട്ട​റി പേ​വാ​ർ​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ പേ​ർ നാ​ട്ടി​ലെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ നി​രീ​ക്ഷി​ക്കാ​ൻ മ​റ്റൊ​രു പേ​വാ​ർ​ഡ് കൂ​ടി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റും.

പേ​വാ​ർ​ഡി​ലെ 13 കി​ട​ക്ക​ക​ൾ ഉ​ൾ​പ്പെ​ടെ 28 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞു. സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ മെ​ഡി​സി​ൻ-10, ചെ​സ്റ്റ് സ്പെ​ഷ​ലി​സ്റ്റ്-5, അ​ന​സ്തീ​ഷ്യോ​ള​സ്റ്റു​ക​ൾ-6 എ​ന്നി​ങ്ങ​നെ​യാ​ണ് ഡോ​ക്ട​ർ​മാ​രെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഴ്സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സം​ഘ​വും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കും. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യും സ​ജ്ജീ​ക​രി​ക്കും.

കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ലും ആ​യു​ർ​വേ​ദ കേ​ന്ദ്ര​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്കു​മാ​യി എ​ത്തി​യ വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ യാ​ത്രാ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം നി​ർ​ബ​ന്ധി​ത​മാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്നെ​ത്തി​യ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും.

കണ്ണൂർ, കോഴിക്കോട് ജില്ലയ്ക്ക് മധ്യേയുള്ള മാഹിയിൽ ഇ​തു​വ​രെ ആ​ർ​ക്കും കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പു​തു​ച്ചേ​രി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഡ​യ​റ​ക്ട​ർ ഡോ.​ മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു.​ നി​ല​വി​ൽ മൂ​ന്നു​പേ​ർ പു​തു​ച്ചേ​രി ജി​പ്മ​ർ, പി​മ്സ്, ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രു​ടെ ആ​ദ്യ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​ണ്.

മാ​ഹി​യി​ൽ മൂ​ന്നു​പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വെള്ളിയാഴ്ച്ച നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ കോ​ഴി​ക്കോ​ട് ബീ​ച്ചാ​ശു​പ​ത്രി​യി​ൽ നി​ന്ന് ബ​ന്ധു​വി​നൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞ സ്ത്രീ​യെ മാ​ഹി ആ​രോ​ഗ്യ വ​കു​പ്പ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും മാ​ഹി ഗ​വ.​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. മാ​ഹി റീ​ജ​ണ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​മ​ൻ ശ​ർ​മ്മ, ഡോ.​ വി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​ർ സ്ഥി​തി​ഗ​തി​ക​ൾ യോഗം ചേർന്ന് വില​യി​രു​ത്തി.​

English summary
Eight people moves to quarentine in Kannur over Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X