ഇ.കെ നായനാര്‍ ജനമനസില്‍ സ്ഥാനം പിടിച്ച നേതാവ്: മുഖ്യമന്ത്രി
കണ്ണൂര്‍: ജനമനസില്‍ സ്ഥാനം പിടിച്ച നേതാവായിരുന്നു ഇ.കെ നായനാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ നായനാര്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായനാരുടെ ജീവിതം ത്യാഗനിര്‍ഭരമായിരുന്നു. നായനാരുടെ ജീവിതം പാര്‍ട്ടിയുടെ ചരിത്രം കൂടിയാണ്.ഒരുപാട് ത്യാഗങ്ങളും പ്രക്ഷോഭങ്ങളും നായനാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. നായനാരുടെ ജീവിതത്തെ കുറിച്ചുള്ള മ്യൂസിയം ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ്ഇവിടെ ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി ഭാഗവും നായനാര്‍ അക്കാദമി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായനാര്‍ ഉപയോഗിച്ച കസേരയും മേശയും മറ്റുവസ്തുക്കളുമെല്ലാം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശാരദടീച്ചര്‍ മ്യൂസിയത്തിന് കൈമാറിയിട്ടുണ്ട്.ഭാവിതലമുറയ്ക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി.പി. എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി എം. വി ഗോവിന്ദന്‍, പി.കെ ശ്രീമതി, കെ.കെ ശൈലജ എം. എല്‍. എ,നായനാരുടെ ഭാര്യ ശാരദടീച്ചര്‍, മകന്‍കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ.പി ജയരാജന്‍ സ്വാഗതവും എം.വി ജയരാജന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് മ്യൂസിയം തുറന്നു കൊടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ മ്യൂസിയംപൂര്‍ണമായി തുറന്നുകൊടുക്കുകയുള്ളൂവെന്നും പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകരിലൊരാളായ ജയിംസ്മാത്യു അറിയിച്ചു.












Click it and Unblock the Notifications