വയോധികയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഭവം; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
കണ്ണൂർ: പരിയാരം ചിതപ്പിലെ പൊയിലില്‍ വയോധികയെ കെട്ടിയിട്ടു കവർച്ച നടത്തിയ സംഭവത്തിൽ പൊലിസ് ഇരുട്ടിൽ തപ്പുന്നു. വയോധികയെ കെട്ടിയിട്ട് ഒൻപതു പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. വ്യാഴാഴ്ച്ച അർധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ ഗ്രിൽസ് കുത്തി തുറന്ന് അകത്തു കയറിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്.
ചിതപിലെപൊയില്‍ പെട്രോള്‍ പമ്പിന് സമീപത്തെ ഡോ.കെ.എ.ഷക്കീര്‍ അലിയുടെ വീട്ടിലാണ് വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കവര്‍ച്ച നടന്നത്. ഷക്കീല്‍ അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളേജിലെ അസി.പ്രഫസര്‍ ഡോ.കെ.ഫര്‍സീനയും സംഭവ ദിവസം രാത്രി എറണാകുളത്തേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 വയസുകാരിയായ ബന്ധു കെ.ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

വീടിന്റെ എല്ലാ മുറികളും അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാക്കള്‍ ഒന്നരമണിക്കൂറോളം സമയം കവര്‍ച്ച നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. ഹിന്ദിയും മലയാളവും സംസാരിച്ച നാല് മോഷ്ടാക്കളും മുഖംമൂടി ധരിച്ചിരുന്നതായി ആയിഷ പോലീസിനോട് പറഞ്ഞു.
പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫര്‍സീനയുടെ ഉമ്മയുടെ സഹോദരിയാണ് അയിഷ. മോഷണ സമയത്ത് ഡോ.ഷക്കീറിന്റെ രണ്ട് മക്കളും മുകള്‍നിലയില്‍ ഉണ്ടായിരുന്നു. ഇവര്‍ രാവിലെ എഴുന്നേറ്റുവന്നപ്പോഴാണ് ആയിഷയെ കെട്ടിയിട്ട നിലയിൽ കണ്ടത്. ഡോക്ടര്‍ തിരിച്ചെത്തിയാല്‍ മാത്രമേ കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയിട്ടുണ്ടോയെന്നത് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലുംചിതപ്പിലെപൊയില്‍ കവര്‍ച്ചക്ക് പിന്നില്‍ തദ്ദേശീയരായ മോഷണസംഘമാണെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടിയില്‍ പരിയാരം പോലീസ് പരിധിയില്‍ നടക്കുന്ന 24-ാമത്തെ മോഷണമാണിത്. ഒരൊറ്റ കേസില്‍ പോലും പ്രതികളെ പിടികൂടാൻ പൊലിസിന് കഴിഞ്ഞിട്ടില്ല












Click it and Unblock the Notifications