കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയില്‍ വോട്ടിങ് മെഷീനും വിവിപാറ്റും പരിചയപ്പെടുത്താനുള്ള ക്യാംപുകള്‍ തുട‌‌ങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ലോകസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ സമ്മതിദായകര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്താന്‍ ക്യാംപുകള്‍. ഇന്ന് ആരംഭിക്കുന്ന ക്യാംപ് 25 വരെ നീണ്ടുനില്‍ക്കും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും ഇതിനായി ക്യാംപ് നടത്തും. പരിശാലനം നേടിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ക്യാംപുകള്‍ നടക്കുക.ജില്ലയിലെ 1008 കേന്ദ്രങ്ഹളിലും പര്യടനം നടത്തും.

വന്ദേഭാരത് എക്‌സ്പ്രസിന്‍റെ വീഡിയോയില്‍ കുരുങ്ങി കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്‍റെ ട്വീറ്റ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വോട്ടിങ് നടക്കുന്നതിനെ കുറിച്ച് ഓരോ കേന്ദ്രത്തിലും ഒന്നരമണിക്കൂര്‍ വീതം ചെലവഴിക്കും. വിവിപാറ്റ് യന്ത്രവും ഇതിനോടൊപ്പം ഉണ്ടാക്കും. വോട്ടിങ് യന്ത്രത്തിന്റെ സുതാര്യത വ്യക്തമാക്കാന്‍ വോട്ട് ചെയ്യാനുള്ള അവസരവും വോട്ടര്‍മാര്‍ക്ക് ലഭ്യമാകും. വിവിപാറ്റ് വോട്ടിങ് സ്ലിപ്പ് പ്രിന്റ് ചെയത് ഏഴു സെക്കന്റിന് ശേഷം സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുകയാണ് ചെയ്യുക.

Election

കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ വാരം യുപി സ്‌കൂളിലും അഴീക്കോട് മണ്ഡലത്തില്‍ നോര്‍ത്ത് യുപി സ്‌കൂളിലും തളിപ്പറമ്പില്‍ ചെറിയൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍,നമ്പ്രം ഹിന്ദു എല്‍പി സ്‌കൂളിലും നടക്കും. വോട്ടിങ് സുഗമമാക്കാന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നത് വഴി സാധിക്കുമെന്ന് പറയുന്നു.

English summary
Election camp held in kannur for practicing voting machine and VVPAT among voters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X