Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഗാന്ധിയുടെ ത്യാഗത്തിനും സഹനത്തിനും ലഭിച്ച പ്രതിഫലം: ടി പദ്മനാഭന്‍

കണ്ണൂര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കുണ്ടായ നേട്ടം രാഹുല്‍ ഗാന്ധിയെന്ന ചെറുപ്പക്കാരന്റെ ത്യാഗത്തിനും സഹനത്തിനും ലഭിച്ച പ്രതിഫലമാണെന്ന് പ്രശസ്ത കഥാകൃത്ത് ടി പദ്മനാഭന്‍. വെറുപ്പും വിദ്വേഷവും പരത്തുന്നവര്‍ക്കെതിരേ സ്‌നേഹത്തിന്റെ സന്ദേശവുമായി അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രകളൊക്കെ തന്നെയാണ് ജനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ തംരംഗം സൃഷ്ടിച്ചത്.

കണ്ണൂരിലെ വസതിയില്‍ ആഹ്ലാദം പങ്കുവെയ്ക്കാനെത്തിയ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ് എന്നിവരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് പല മോശപ്പെട്ട പരാമര്‍ശങ്ങളും ഉയര്‍ന്നു കണ്ടു. പല നേതാക്കളും അവരുടെ സ്ഥാനത്തിനു ചേരാത്ത പരാമര്‍ശങ്ങള്‍ നടത്തി. അതിനൊക്കെ തക്ക ശിക്ഷ ജനങ്ങള്‍ നല്‍കിയിട്ടുണ്ട്.

2024 LOKSABHA ELECTION

ജനാധിപത്യത്തിന്റെ കരുത്തു തന്നെയാണ് തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്നും ടി പദ്മനാഭന്‍ പറഞ്ഞു. ഇതിനിടെ തോല്‍വിയെ കുറിച്ചു പഠിക്കാന്‍ പാര്‍ട്ടി കുടുംബവീടുകള്‍ സന്ദര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം കീഴ്ഘടകങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് വിശകലന കണ്‍വെന്‍ഷനുകള്‍ക്ക് ശേഷമാണ് സന്ദര്‍ശനം നടത്തുക.

എന്നാല്‍ 2019-ലെ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം അന്നും തോല്‍വി പരിശോധിക്കാന്‍ പാര്‍ട്ടി അംഗങ്ങളുടെ വീടുകളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭരണശൈലിയില്‍ മാറ്റം വേണമെന്നായിരുന്നു ഇതില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപത്യശൈലിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഈ റിപ്പോര്‍ട്ട് ജില്ലാ ഘടകങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല.

തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചു പാര്‍ട്ടി അണികളോട് വിശദീകരിക്കാനാവാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. സോഷ്യല്‍ മീഡിയയില്‍ സന്ദേശം സിനിമയുടെ ട്രോളുകളുമായി അനുഭാവികശെ രംഗത്തിറക്കി പരാജയകാരണങ്ങള്‍ ഇഴകീറി പരിശോധിക്കുകയാണ് പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ മഞ്ഞുരുക്കുന്നതിനായി കണ്ണൂരിലെ പാര്‍ട്ടി സ്വാധീനമേഖലകളില്‍ ബിജെപിക്ക് വോട്ടുവര്‍ധിച്ചത് എങ്ങനെയെന്ന് സിപിഎം പരിശോധിക്കുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തരം പ്രവണത ചരിത്രത്തിലാദ്യമാണെന്നും ഈ പ്രത്യേക പ്രതിഭാസത്തെ കുറിച്ചു പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. സിപിഎം വോട്ടു ബിജെപിയിലേക്ക് പോയെങ്കില്‍ അതും പരിശോധിക്കും. ഇടതു കേന്ദ്രങ്ങളില്‍ ബിജെപി വോട്ടുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്.

അവര്‍ക്ക് 2019-ല്‍ കിട്ടിയ വോട്ടുകള്‍ ഇത്തവണ കിട്ടിയിട്ടില്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ വോട്ടുകളിലും കുറവുണ്ടായിട്ടുണ്ട് എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അതു ആഴത്തില്‍ പരിശോധിക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു. യുഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടായെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. എന്തെല്ലാം ഘടകങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിശദമായ പരിശോധനയില്‍ മാത്രമേ അറിയാന്‍ കഴിയുകയുളളൂ.

വിശദമായ പരിശോധന നടത്തി തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങള്‍ പഠിച്ചും ജനങ്ങളെ കൂടുതല്‍ പാര്‍ട്ടിയോടൊപ്പം അണിനിരത്തും. പാര്‍ട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സര്‍ക്കാരിനെ കുറിച്ചോ ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുളള മാര്‍ഗങ്ങള്‍ തേടുമെന്ന് ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+